തൃഷയ്ക്ക് ലോട്ടറി അടിച്ചു; ദേ പിന്നേം സമ്മാനം

വിവാഹം ഉറപ്പിച്ചത് തൃഷയ്ക്ക് ലോട്ടറി അടിച്ചപോലെയാണ്. ഭാവി വരന്‍ വരുണ്‍ ഏഴ് കോടിയുടെ കാറിന് പിന്നാലെ തൃഷയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനങ്ങളും നല്‍കുന്നു. ഏഴ് കോടിയെക്കാള്‍ വിലമതിക്കുന്ന ഒരു സമ്മാനമാണ് താന്‍ തൃഷയ്ക്ക് നല്‍കുന്നതെന്നും വരുണ്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. പണ്ടേ വലിയ മൃഗ സ്‌നേഹിയാണല്ലോ തൃഷ. അത് മനസ്സിലാക്കി വരുണ്‍ തൃഷയ്ക്ക് മൃഗങ്ങളെയാണ് വിവാഹ സമ്മാനമായി നല്‍കുന്നത്. മാത്രമല്ല വിവാഹ നിശ്ചയം നടക്കുന്ന ആഴ്ച ആയിരം മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് വരുണിന്റെ തീരുമാനം. ട്വിറ്ററിലൂടെയാണ് വരുണ്‍ ഇക്കാര്യം അറിയിച്ചത്.
മൃഗങ്ങള്‍ക്ക് ഒരു വര്‍ഷം സൗജന്യ പരിശോധനയും താമസ സൗകര്യവും ഏര്‍പ്പെടുത്തും. റോള്‍സ് റോയ്‌സിനെക്കാളും തൃഷയ്ക്ക് വിലമതിക്കാനാവാത്ത സമ്മാനം ഇത് ആയിരിക്കുമെന്ന് ഉറപ്പുണ്ടെന്നും വരുണ്‍ പറഞ്ഞു. വരുന്ന 23 നാണ് തൃഷയുടെയും വരുണിന്റെയും വിവാഹ നിശ്ചയം. തൃഷയാണ് വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രേമേ ഉണ്ടാകുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്. വിവാഹ ചെലവിനുള്ള പണം മൃഗങ്ങളുടെ സംരക്ഷണത്തിനും മറ്റും നല്‍കും.
തെന്നിന്ത്യയിലെ ഏറ്റവും വലിയ യുവ നിര്‍മാതാക്കളില്‍ ഒരാളാണ് വരുണ്‍. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് തൃഷ വരുണിനെ വിവാഹം കഴിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മുമ്പും വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സ്വകാര്യത മാനിച്ച് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വീട്ടുകാരുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് ആരാധകരെ കാര്യങ്ങള്‍ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha