പ്രാര്‍ത്ഥനയോടെ കേരളം... മാള അരവിന്ദന്‍ അതീവ ഗുരുതരാവസ്ഥയില്‍

മാള അരവിന്ദന്‍ അതീവ ഗുരുതരാവസ്ഥയില്‍. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍. രാവിലെ ചെറിയ തോതില്‍ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തിനു പിന്നീടു വീണ്ടും ഗുരുതരമായ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അദ്ദേഹത്തെ വെന്‌റിലേറ്ററിലേക്കു മാറ്റിയിട്ടുണ്ട്.
ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദന്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ് ആയിരുന്നു. അദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു.
ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ച അരവിന്ദന്‍ പിന്നീട് പ്രൊഫഷണല്‍ നാടകവേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡും കരസ്ഥമാക്കി. 1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദന്‍ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് മാള അരവിന്ദന്‍ പ്രസിദ്ധനായി.
എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവന്‍ എന്നിവ പ്രധാനചിത്രങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha