നടി സുസ്മിത സെന്‍ വിവാഹിതയാവുന്നു?

ബോളിവുഡിലെ താരസുന്ദരി സുസ്മിത സെന്നിന്റെ പുതിയ വിശേഷമാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സുസ്മിത വിവാഹിതയാകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് സുസ്മിതയുടെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹം കഴിഞ്ഞത്. ഈ സമയത്തും ആരാധകര്‍ അന്വേഷിച്ചത് നടിയെ കുറിച്ചായിരുന്നു. മുംബൈയിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ജൂലൈ പതിനൊന്നിനാണ് രാജീവും ചാരു അശോപയും വിവാഹിതരാവുന്നത്. ശേഷം ബംഗാളി ആചാര പ്രകാരം ഗോവയില്‍ വെച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു.
ഇപ്പോള്‍ 'വോഗ്' മാസികയാണ് സുസ്മിത സെന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോഹ്മാന്‍ സുസ്മിതയോട് വിവാഹഭ്യര്‍ഥന നടത്തിയെന്നും നടി അതിന് സമ്മതം മൂളിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിസ് യൂണിവേഴ്‌സ് പട്ടം നേടിയ താരസുന്ദരിയാണ് സുസ്മിത സെന്‍. 18ാം വയസിലായിരുന്നു നടിയെ തേടി ഈ ഭാഗ്യമെത്തിയത്. 1994 ല്‍ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി കൊണ്ട് സുസ്മിത ഫെമിന മിസ്സ് ഇന്ത്യ കീരിടം നേടിയിരുന്നു. മിസ് യൂണിവേഴ്‌സ് ആയതോട് കൂടിയാണ് സുസ്മിതയുടെ കരിയര്‍ മാറി മറിഞ്ഞു. ഇതോടെ സിനിമയിലേക്ക് ഒത്തിരി അവസരങ്ങള്‍ ലഭിച്ചു. ഹിന്ദി സിനിമകള്‍ കൂടാതെ തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ റിലീസിനെത്തിയ ബംഗാളി ചിത്രത്തിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. പൂര്‍ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടിയിപ്പോള്‍.

ഇത്രയും കാലം വിവാഹം കഴിക്കാതെ സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു സുസ്മിത. ഇപ്പോള്‍ കാമുകനൊപ്പം വിദേശത്ത് അവധി ആഘോഷിക്കുമ്പോള്‍ നടിയ്‌ക്കൊപ്പം രണ്ട് മക്കളമുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























