കേരളത്തിലെ സദാചാരത്തെ കുറിച്ച് ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്

പോണ്‍ താരങ്ങളെ ഇരുളിന്റെ മറവില്‍ ആസ്വദിക്കുകയും വെളിച്ചം പരക്കുമ്പോള്‍ അഭിസാരികയെന്ന ലേബല്‍ നല്‍കി പുച്ഛിക്കുകയും ചെയ്യുന്നതാണ് മലയാളിയുടെ സദാചാര മനസ് എന്ന വിമര്‍ശനം ഉന്നയിക്കുകയാണ് ഫേസ്ബുക്കിലൂടെ സന്ദീപ് ദാസ്. അടുത്തിടെ ബോളിവുഡ് നടിയായ സണ്ണി ലിയോണ്‍ രണ്ട് ആണ്‍കുട്ടികളെ വാടകഗര്‍ഭത്തിലൂടെ സ്വന്തമാക്കിയിരുന്നു, ഈ കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ സണ്ണിലിയോണിനെ കുറ്റപ്പെടുത്തി സോഷ്യല്‍ മീഡിയയിലടക്കം പ്രതികരണങ്ങള്‍ വന്നിരുന്നു. കേരളം പ്രളയത്തില്‍ വീണ ഘട്ടത്തിലും തന്നാലാവുന്ന സഹായം ചെയ്ത നടിയാണ് സണ്ണി ലിയോണെന്നും എന്നാല്‍ ഇതൊന്നും ഓര്‍ക്കാതെ കേരളത്തിലെ ചില സദാചാരസംരക്ഷകരുടെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം കുറിക്കുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കുറച്ചുനാളുകള്‍ക്കുമുമ്പ് സണ്ണി ലിയോണ്‍ രണ്ട് ആണ്‍കുട്ടികളെ വാടകഗര്‍ഭത്തിലൂടെ സ്വന്തമാക്കിയിരുന്നു.തന്റെ ഇരട്ടക്കുട്ടികളുടെ ആദ്യ ജന്മദിനം കഴിഞ്ഞദിവസം സണ്ണി ഗംഭീരമായി ആഘോഷിച്ചു.മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കി.ആരാധകര്‍ സണ്ണിയെ അഭിനന്ദിച്ചു.ഇതെല്ലാം കണ്ടപ്പോള്‍ കേരളത്തിലെ ചില സദാചാരസംരക്ഷകരുടെ നിയന്ത്രണം നഷ്ടപ്പെട്ടു.
ശരീരം വിറ്റ് ജീവിക്കുന്ന അഭിസാരികമാരെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.പബ്ലിസിറ്റിയ്ക്ക് വേണ്ടി സണ്ണി നടത്തുന്ന നാടകമാണ് ഈ സ്‌നേഹമെന്ന് വേറെ ചിലര്‍ പറയുന്നു.കണ്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല.നീലച്ചിത്രങ്ങളില്‍ അഭിനയിച്ച മനുഷ്യരെ വേട്ടയാടുന്ന കാര്യത്തില്‍ മലയാളി എന്നും മുന്‍പന്തിയിലാണല്ലോ.
ഇതുപോലുള്ള കമന്റുകളുടെ മനഃശാസ്ത്രമെന്താണെന്ന് സത്യത്തില്‍ എനിക്കറിയില്ല.സണ്ണിയെ കുറ്റം പറയുന്നവര്‍ പോണ്‍ വീഡിയോ കാണാത്തവരൊന്നുമല്ല.ണ്ടരാത്രിയില്‍ ആസ്വദിക്കുകയും വെളിച്ചം പരക്കുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് !
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ബ്ലൂഫിലിമില്‍ അഭിനയിച്ച സ്ത്രീകളാണ് കൂടുതല്‍ ശാപവാക്കുകള്‍ കേള്‍ക്കാറുള്ളത്.സില്‍ക്ക് സ്മിത,ഷക്കീല,അഭിലാഷ തുടങ്ങിയ പേരുകളാണ് ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുള്ളത്.അവര്‍ക്കൊപ്പം അഭിനയിച്ച പുരുഷന്‍മാരെ ഭൂരിഭാഗം പേരും ഓര്‍ക്കുന്നില്ല.
സില്‍ക്ക് സ്മിത,മലയാളം കണ്ട ഏറ്റവും വലിയ രണ്ടു നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.മോഹന്‍ലാലിന്റെ സ്ഫടികത്തിലും മമ്മൂട്ടിയുടെ അഥര്‍വ്വത്തിലും അവര്‍ ഉണ്ടായിരുന്നു.എന്നിട്ടും സ്മിത അംഗീകരിക്കപ്പെട്ടിരുന്നില്ല.സ്ഫടികത്തെപ്പറ്റിയുള്ള ഒരുപാട് ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്.സ്മിതയെക്കുറിച്ച് പരാമര്‍ശിക്കാത്ത എഴുത്തുകളായിരുന്നു അധികവും.
പോണ്‍ വീഡിയോയില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് ലൈംഗിക ആസക്തി മൂലമാണെന്നാണ് പലരുടെയും ധാരണ.എന്നാല്‍ സ്മിത ആ ജോലി ഇഷ്ടത്തോടെ തെരഞ്ഞെടുത്തതായിരുന്നില്ല.ഒരിക്കലും ഒരു പോണ്‍ സ്റ്റാര്‍ ആകരുതെന്ന് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളോടെല്ലാം അവര്‍ പറയുമായിരുന്നു.സ്മിത രാത്രിയില്‍ പോലും കൂളിംഗ് ഗ്ലാസ് ധരിക്കുമായിരുന്നു .ഒരുപക്ഷേ അവര്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചത് സ്വന്തം കണ്ണുനീരാകാം.
സിനിമയില്‍ നിന്ന് കിട്ടിയ പണത്തിന്റെ നല്ലൊരു പങ്കും സ്മിത മറ്റു മനുഷ്യരെ സഹായിക്കാനാണ് ഉപയോഗിച്ചത്.എന്നിട്ടും അവരെ സമൂഹം വെറുതെവിട്ടില്ല.മരിച്ചുകിടക്കുമ്പോള്‍ പോലും ആ ശരീരത്തില്‍ ആര്‍ത്തിയോടെ നോക്കിയവരുണ്ട് !

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യുവാക്കളെ ത്രസിപ്പിച്ച ഷക്കീലയുടെ കഥയും വ്യത്യസ്തമല്ല.കുടുംബണ്ടത്തിന്റെ നിലനില്പിന് വേണ്ടിയാണ് അവര്‍ 'കിന്നാരത്തുമ്പികള്‍' പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചത്.ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഷക്കീലയും മോശമായിരുന്നില്ല.സമൂഹം ഇന്നും പുച്ഛത്തോടെ കാണുന്ന ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരാളെ ദത്തെടുക്കുകയും ചെയ്തു.ഇത്രയൊക്കെ ചെയ്തിട്ടും ഷക്കീല എന്ന പേര് പറയാന്‍ പോലും നമുക്ക് ഇപ്പോഴും മടിയാണ്.
പ്രളയം വന്ന് സകലതും മുങ്ങിപ്പോയ സമയത്ത് 1200 കിലോഗ്രാം ഭക്ഷണപദാര്‍ത്ഥങ്ങളാണ് സണ്ണി ലിയോണ്‍ കേരളത്തിന് സംഭാവന ചെയ്തത്.അവരെ പരിഹസിക്കുന്ന മലയാളികള്‍ ഇതെല്ലാം സൗകര്യപൂര്‍വ്വം മറന്നുകഴിഞ്ഞു !
പ്രശസ്തരെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്.അപ്രശസ്തരായ എത്രയോ സ്ത്രീകള്‍ നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.അവരെല്ലാം എത്രമാത്രം ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാവും!? എല്ലാം മറക്കാം.അഭിനയം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്.അതില്‍ ഇടപെടേണ്ട ആവശ്യം മറ്റുള്ളവര്‍ക്കില്ല.
പോണ്‍ വീഡിയോ കാണാന്‍ ഇവിടെ ഒരുപാട് ആളുകളുണ്ട്.അതുകൊണ്ടുതന്നെയാണ് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ക്യാമറയ്ക്കുമുമ്പില്‍ നഗ്‌നരാകേണ്ടി വരുന്നത്.അവര്‍ക്കുനേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍ ആലോചിക്കുക.മൂന്നുവിണ്ടരലുകള്‍ ചൂണ്ടപ്പെട്ടിരിക്കുന്നത് നിങ്ങളുടെ നേരെയാണ് !
നിവൃത്തികേടുകൊണ്ട് ഒരു സ്ത്രീ സ്വന്തം ശരീരം വില്‍പ്പനയ്ക്കുവെച്ചാല്‍ അവളെ നാം 'പിഴച്ചവള്‍' എന്ന് വിശേഷിപ്പിക്കും.പെണ്ണുടല്‍ തേടിവന്ന പുരുഷന്‍മാരെക്കുറിച്ച് ആരും അന്വേഷിക്കാറില്ല.
രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പര സ്‌നേഹത്തോടെയും സമ്മതത്തോടെയും വേഴ്ച്ചയിലേര്‍പ്പെടുന്ന പ്രക്രിയയാണ് സെക്‌സ്.എന്നാല്‍ പലപ്പോഴും പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗികത ഈഗോയുടെ പ്രശ്‌നമാകാറുണ്ട്.സ്ത്രീയെ കീഴടക്കുന്നതാണ് സെക്‌സ് എന്ന അബദ്ധധാരണ ചില പുരുഷന്‍മാര്‍ക്കുണ്ട്.ഈ ബോധം പോണ്‍ വീഡിയോസിലും പ്രതിഫലിക്കാറുണ്ട്.
സ്ത്രീയെ ഭോഗിക്കാനുള്ള ഒരു വസ്തുവായി മാത്രം കാണുന്ന പുരുഷബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് നീലച്ചിത്രങ്ങളിലെ നായികമാരെ നിര്‍മ്മിക്കാറുള്ളത്.അതിനെ പുരുഷന്‍മാര്‍ തന്നെ പരിഹസിക്കുന്നത് എന്തൊരു വിരോധാഭാസമാണ് !
മനുഷ്യന്റെ ആവശ്യമാണ് സെക്‌സ്.പക്ഷേ ഒരുപാട് വര്‍ഷങ്ങള്‍ സിംഗിള്‍ ആയി ജീവിച്ചതിനുശേഷം മാത്രമേ ഒരു പങ്കാളിയെ ലഭിക്കുകയുള്ളൂ.ലൈംഗികവികാരം എന്നത് വിവാഹരാത്രി പൊട്ടിമുളയ്ക്കുന്ന ഒന്നല്ലല്ലോ.തനിച്ച് ജീവിക്കുന്ന നാളുകളിലും അത് മനുഷ്യനോടൊപ്പം ഉണ്ടാകും.ഇവിടെ നീലച്ചിത്രങ്ങളുണ്ടായത് അതുകൊണ്ടാണ്.ഇക്കാര്യം അംഗീകരിക്കാതെ ചെളിവാരിയെറിഞ്ഞിട്ട് എന്താ പ്രയോജനം?
പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് സണ്ണിയുടെ ഈ പ്രവൃത്തി എന്ന ആരോപണം അവഗണിക്കാവുന്നതാണ്.അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാടാണല്ലോ.നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ഒരു കാര്യം ചെയ്താലും ചിലര്‍ സംശയത്തോടെ വീക്ഷിക്കും.അക്കാര്യണ്ടത്തില്‍ ഒന്നും ചെയ്യാനില്ല.
ഇനിയിപ്പോള്‍ പബ്ലിസിറ്റിയ്ക്കുവേണ്ടിയാണെന്നു തന്നെ ഇരിക്കട്ടെ.ആ കുഞ്ഞുങ്ങളെ നല്ല രീതിയില്‍ സണ്ണി വളര്‍ത്തുന്നുണ്ടല്ലോ.അത്രയും പോരേ? രക്തബന്ധമുള്ളവരെ പോലും തിരിഞ്ഞുനോക്കാത്ത മനുഷ്യര്‍ ജീവിക്കുന്ന നാടല്ലേ ഇത്?പിന്നെയെന്തിനാണ് സണ്ണിയുടെ മേല്‍ കുതിരകയറുന്നത്?
സണ്ണിയും ഭര്‍ത്താവും മക്കളും സമാധാനത്തോടെ ജീവിക്കട്ടെ.അവരെ പ്രശംസിക്കണമെന്നില്ല.പക്ഷേ അധിക്ഷേപിക്കരുത്....!
https://www.facebook.com/Malayalivartha

























