തെന്നിന്ത്യന്‍ താരസുന്ദരികളുടെ കലക്കന്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ സുന്ദരിമാരായ ഇനിയ, നിത്യ മേനോന്‍, മഹിമ നമ്പ്യാര്‍ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍തരംഗമാകുന്നത്. ഇന്‍സ്റ്റഗ്രാം പേജിലാണ് താരങ്ങള്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
കോഫി എന്ന തമിഴ് ചിത്രമാണ് ഇനിയയുടേതായി റിലീസിനൊരുങ്ങുന്നത്. താക്കോല്‍, ഒരു മഹാസംഭവം എന്നീ മലയാളചിത്രങ്ങളിലും ഈ വര്‍ഷം ഇനിയ അഭിനയിക്കുന്നു. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി, അക്ഷയ് കുമാര്‍ നായകനാകുന്ന മിഷന്‍ മംഗല്‍ എന്നിവയാണ് നിത്യമേനോന്റേതായി റിലീസിനൊരുങ്ങുന്നത്.

കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തി പിന്നീട് തമിഴകത്ത് നായികയായി മാറിയ താരമാണ് മഹിമ നമ്പ്യാര്‍. വിക്രം പ്രഭു നായകനായി എത്തുന്ന അസുരുഗുരുവാണ് മഹിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
https://www.facebook.com/Malayalivartha

























