ഭാവനയുടെ അച്ഛന്റെ മരണവും നവീന്റെ അമ്മയുടെ മരണവും ഉള്‍പ്പെടെ ഞങ്ങളെ തളർത്തി; നവീന്റെ സ്വന്തം 'ചെല്ലക്കുട്ടി'യെ പ്രതിസന്ധികളില്‍ ചേര്‍ത്ത് പിടിച്ച ഇരുവരുടെയും സ്നേഹം! നവീൻ ഭാവന പ്രണയത്തിൽ സംഭവിച്ചത് ഇങ്ങനെ...

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്.
കഴിഞ്ഞ വര്‍ഷമായിരുന്നു മലയാളത്തിന്റെ പ്രിയനടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹം നടന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും വിവാഹിതരാവുന്നത്. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്ബതികള്‍. ഏത് പ്രതിസന്ധിയിലും കരുത്തും കരുതലുമായി സമാനതകളില്ലാതെ ചേര്‍ത്ത് പിടിക്കുന്നതിന്റെ പേര് കൂടിയാണ് പ്രണയം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഭാവനയും നവീനും.
നവീന്‍ നിര്‍മ്മിച്ച കന്നഡ ചിത്രമായ റോമിയോയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദം ആരംഭിക്കുന്നതും. ഈ സൗഹൃദമാണ് പ്രണയത്തിലെത്തുന്നത്. ഇതിനിടെ ഭാവനയുടെ അച്ഛന്റെ മരണവും നവീന്റെ അമ്മയുടെ മരണവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടായി. ഈ സമയങ്ങളിലെല്ലാം നവീന്‍ ഭാവനയെ ചേര്‍ത്ത് പിടിച്ചിരുന്നു. ഈ ചേര്‍ത്ത് പിടിക്കലിനെ അല്ലാതെ മറ്റെന്തിനെയാണ് പ്രണയം എന്ന് വിളിക്കുക. 2018 ജനുവരിയില്‍ വിവാഹിതരായ നവീനും ഭാവനയും ഇപ്പോള്‍ ബംഗ്ലൂരിലാണ് സെറ്റിലായിരിക്കുന്നത്. വിവാഹശേഷം കന്നഡ സിനിമയില്‍ സജീവമായി തുടരുകയാണ് നടി. ഭാവന, കാര്‍ത്തി എന്നൊന്നുമല്ല, ‘ബുജ്ജു’ എന്നാണ് നവീന്‍ ഭാവനയെ വിളിക്കുന്നത്. കന്നട വാക്കാണ്. ‘ചെല്ലക്കുട്ടി’ എന്നൊക്കെ പറയും പോലെ ഒരു ഒാമനപ്പേര്.
പ്രണയത്തെക്കുറിച്ച് ഭാവനയുടെ വാക്കുകകൾ ഇങ്ങനെയാണ്... റോമിയോ’യുെട കഥ പറയാൻ നവീനും സംവിധായകനും െകാച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറിൽ ഒപ്പിട്ടു. അന്നേ അദ്ദേഹത്തിൽ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ െമസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്. പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. ൈപലറ്റാണ്. എയർഫോഴ്സിൽ യുദ്ധവൈമാനികൻ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടിൽ ഒറ്റമോനായതുകൊണ്ട് അവര്‍ സമ്മതിച്ചില്ല. ‘റോമിയോ’യുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ൈവകുന്നേരം നവീൻ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാൽ നവീന് മലയാളം ഒഴികെ എല്ലാ തെന്നിന്ത്യന്‍ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാെണങ്കിൽ മലയാളം മാത്രമേ അറിയാവു. എന്നിട്ടും അവർ തമ്മിൽ അര മണിക്കൂർ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.
നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, ‘ഞങ്ങളുടെയൊക്കെ മനസ്സിൽ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത്.’ അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങൾ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീൻ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണിൽ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാൻ നവീന് കഴിഞ്ഞു. എന്നോടൊപ്പമുള്ള ഫോട്ടോ ഒരു മാഗസിനിൽ അച്ചടിച്ചു വന്നതോെട താനും സെലിബ്രിറ്റി ആയെന്ന് നവീൻ ഈയിടെ തമാശ പറഞ്ഞു. ഭാവന, കാര്‍ത്തി എന്നൊന്നുമല്ല, ‘ബുജ്ജു’ എന്നാണ് നവീന്‍ എന്നെ വിളിക്കുന്നത്. കന്നട വാക്കാണ്. ‘ചെല്ലക്കുട്ടി’ എന്നൊക്കെ പറയും പോലെ ഒരു ഒാമനപ്പേര്. ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകള്‍, ആദ്യ പ്രണയം. അങ്ങനെ എല്ലാം. നവീനും ഉണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം. ഏതു കാര്യത്തിനും ഒരു പൊസിറ്റീവ് വശമുണ്ട്. ആദ്യ പ്രണയത്തെത്തുടര്‍ന്നാണ് ഞാന്‍ പുസ്തകങ്ങളുമായി കൂടുതൽ അടുത്തത്. ഈ ലോകം എന്താണെന്ന് അറിയണമെങ്കിൽ മാധ്യമങ്ങളെ ശ്രദ്ധിക്കണം, കാര്യങ്ങൾ അഗാധമായി മനസ്സിലാക്കാൻ ഈടുറ്റ ഗ്രന്ഥങ്ങള്‍ വായിക്കണം എന്നൊക്കെ അതോടെ പഠിച്ചു. പ്രണയം പൊളിഞ്ഞെങ്കിലും ഇങ്ങനെ ചില ഗുണങ്ങളുണ്ടായി.’–ഭാവന പറഞ്ഞു. മലയാളത്തിൽ, ആദം ജോൺ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം.
https://www.facebook.com/Malayalivartha

























