മലൈകയോടുള്ള അര്‍ജുന്‍ കപൂറിന്റെ പ്രണയം ലോകത്തെ അറിയിച്ചത് ഇങ്ങനെ

ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് മലൈ അരോറയ്ക്കു പിന്നാലെ പ്രണയവാര്‍ത്തയ്ക്കു സ്ഥിരീകരണവുമായി അര്‍ജുന്‍ കപൂറും. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അര്‍ജുന്‍ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. തന്റെ ഹൃദയം അവളുടെ പക്കലാണെന്ന് നടന്‍ എഴുതി. ലൗ ചിഹ്നത്തിന്റെ ആകൃതിയുള്ള ചുവന്ന നിറത്തിലുള്ള ഒരു ബാഗ് കൊണ്ട് മുഖം മറച്ചിരിക്കുന്ന മലൈകയുടെ ചിത്രവും കുറിപ്പിനൊപ്പം അര്‍ജുന്‍ പങ്കുവച്ചു.
അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ വെളിപ്പെടുത്തിയിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈക പ്രണയവിവരം അറിയിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലാണ് ഇരുവരും.

യാത്രയുടെ വിശേഷങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്.45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു.
https://www.facebook.com/Malayalivartha

























