എന്റെ പുതിയ കുടുംബം... പൂജാ ബത്രയുടെ കുടുംബചിത്രം വൈറലാകുന്നു

മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. പൂജാ ബത്രയും നടന്‍ നവാബ് ഷായും കുറച്ചുനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ചിത്രം പൂജ ബത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതോടെ ആരാധകര്‍ അത് ഏറ്റെടുക്കുകയായിരുന്നു . എന്റെ പുതിയ കുടുംബം, സുന്ദരികളായ സഹോദരിമാരും മരുമക്കളും എന്നാണ് പൂജ ബത്ര സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയ പൂജ ബത്ര ഹിന്ദി, തമിഴ് സിനിമകളിലും സജീവമാണ്. 2003ല്‍ ഡോക്ടര്‍ സോനു എസ് അലുവാലിയയുമായി പൂജ ബത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. 2011ല്‍ ആണ് സോനു എസ് അലുവാലിയയും പൂജ ബത്രയും വിവാഹമോചിതരായത്.

https://www.facebook.com/Malayalivartha

























