അനുപമയുടെ പുതിയ ഗ്ലാമര്‍ ഗെറ്റപ്പ് വൈറലാകുന്നു

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അനുപമ പരമേശ്വരന്റെ പുതിയ ഗ്ലാമര്‍ ഗെറ്റപ്പ് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ ഫോട്ടോകളാണ് വൈറലാകുന്നത്. അനുപമയുടെ വേഷവും സ്‌റ്റൈലുമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം. ലേബല്‍ ജി ത്രിയാണ് വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.
രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായി എത്തുന്ന ചിത്രത്തില്‍ കൃഷ്ണ വേണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനു എത്തുന്നത്.

https://www.facebook.com/Malayalivartha

























