എല്ലാം അവസാനിപ്പിച്ച് ദിയ മിര്‍സയും ഭര്‍ത്താവും...

സിനിമാക്കാരുടെ ഇടയില്‍ പ്രണയവും വിവാഹവും വിവാഹമോചനവും വളരെപ്പെട്ടന്നാണ് നടക്കുന്നത്. ഇപ്പോഴിതാ അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് മുന്‍മിസ് ഇന്ത്യയും മോഡലുമായ ദിയ മിര്‍സ. സോഷ്യല്‍ മീഡിയ വഴിയാണ് താനും ഭര്‍ത്താവും ബന്ധം വേര്‍പ്പെടുത്തുകയാണെന്നുള്ള കാര്യം ദിയ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 2014 ല്‍ ദിയ മിര്‍സയും സാഹില്‍ സംഘയും വിവാഹിതരാവുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനൊരുങ്ങുകയാണ് ഇരുവരും. വേര്‍പിരിഞ്ഞാലും പരസ്പര ബഹുമാനത്തോടെ സുഹൃത്തുക്കളായി ജീവിക്കുമെന്ന് ദിയയും സാഹിലും വ്യക്തമാക്കിയിരിക്കുകയാണ്.
ഇത്രയും കാലം സ്‌നേഹവും പിന്തുണയും നല്‍കിയ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഇനിയും അതുപോലെ തുടരണമെന്നും ദിയ പറയുന്നു.

ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഞങ്ങള്‍ നടത്തുന്നില്ലെന്നും എല്ലാവരും സ്വകാര്യതയെ മാനിക്കണമെന്നും സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പില്‍ ദിയ പറയുന്നു.
https://www.facebook.com/Malayalivartha

























