ട്രോളന്മാര്‍ക്ക് മറുപടിയുമായി ഷെര്‍ലിന്‍ ചോപ്ര

ബോളിവുഡ് സുന്ദരി ഷെര്‍ലിന്‍ ചോപ്ര പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോള്‍ ഒരു റാപ്പര്‍ ആയി അതിനൊക്കെയും മറുപടി നല്‍കുകയാണ് ഷെര്‍ലിന്‍. കത്താര്‍ എന്ന പുതിയ മ്യൂസിക് വീഡിയോയില്‍ അത്യന്തം ബോള്‍ഡ് ലുക്കിലാണ് ഷെര്‍ലിന്‍ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റികളെ വിമര്‍ശിക്കുന്ന ട്രോളുകള്‍ക്കുള്ള മറുപടിയായി ആണ് ഈ മ്യൂസിക് വീഡിയോ എത്തിയിരിക്കുന്നത്.
മൂന്നു മിനിറ്റും അല്‍പ്പം സെക്കന്റുകളും ദൈര്‍ഘ്യം വരുന്ന ഈ വീഡിയോയുടെ വരികള്‍ ഷെര്‍ലിന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്. എല്ലാവരും സ്വന്തം കാര്യം നോക്കി പോകുമ്പോള്‍ മറ്റുള്ളവരെ ട്രോളന്മാര്‍ എങ്ങനെ തങ്ങളുടെ ദിവസം വിമര്‍ശിക്കാന്‍ ചിലവഴിക്കുന്നു എന്നതാണ് ഷെര്‍ലിന്റെ ആല്‍ബം കൊണ്ട് ഉദ്ദേശിക്കുന്നത്. തന്റെ ബോള്‍ഡ് ലുക്കിനെ വിമര്‍ശിക്കുന്നവര്‍ക്കുമുണ്ട് മറുപടി.

https://www.facebook.com/Malayalivartha


























