ഇഷ്ടതാരത്തെ കാണാന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

ഇഷ്ടതാരത്തെ കാണാന്‍ ശ്രമിച്ച യുവാവിന് കിടിലന്‍ പണി കിട്ടിയിരിക്കുകയാണ്. തമിഴ്‌നാട് സ്വദേശിയായ യുവാവിനാണ് തന്റെ പ്രിയതാരം കാജല്‍ അഗര്‍വാളിനെ കാണാനുള്ള മോഹം 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കികൊടുത്തിരിക്കുന്നത്.
ഓണ്‍ലൈനില്‍ വ്യാജ ക്ലാസിഫൈഡ് സൈറ്റിലൂടെ യുവാവിനെ പറ്റിച്ചതില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍. പ്രതി ശരവണകുമാര്‍ എന്ന ഗോപാലകൃഷ്ണനാണ് പോലീസ് പിടിയില്‍ ആയിരിക്കുന്നത്. ഇഷ്ടമുള്ള താരങ്ങളെ കാണാനുള്ള അവസരം വാഗ്ദാനം ചെയ്ത പരസ്യം ശ്രദ്ധയില്‍പ്പെട്ട യുവാവ് അതിനായി ആദ്യം 50000 രൂപ അടച്ചു.
എന്നാല്‍ അതിനു ശേഷം യുവാവിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച പ്രതികള്‍ കൂടുതല്‍ പണം അയാളോട് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ താരം പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി എഴുപത്തഞ്ച് ലക്ഷത്തോളം രൂപ കൈക്കലാക്കി.

പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അത് പുതുമുഖ സംവിധായകന്‍ മണികണ്ഠന്റേതാണെന്നു തിരിച്ചറിഞ്ഞു എന്നാല്‍ ഈ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത് നിര്‍മ്മാതാവ് ശരവണകുമാര്‍ ആണെന്ന് സംവിധായകന്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























