കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ അവള്‍ക്കൊപ്പമുള്ള പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം ഹൃദയം തകർത്തു; ആ കമന്റിനെക്കുറിച്ച് നടന്‍ ബിബിന്‍

കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ അവള്‍ക്കൊപ്പമുള്ള പടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വന്ന ഒരു കമന്റ് ഹൃദയം തകര്‍ത്തുവെന്ന് താരം പറഞ്ഞു. ' ഉരുക്കുവനിത എന്ന അടിക്കുറിപ്പോടെയാണ് ഞാന്‍ കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. അത് സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ചു. ഒരു സിനിമാഗ്രൂപ്പില്‍ ഏതോ ഒരാള്‍ എങ്ങനെയാണ് ഉരുക്കുവനിത ആകുന്നതെന്ന് ചോദിച്ചു. അതിന് താഴെ വേറെ ഒരാളിട്ട കമന്റ് എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു. ഏറെ വേദനിപ്പിച്ച ഒരു കമന്റായിരുന്നു അത്. കുഞ്ഞിനെപ്പോലും വെറുതെവിടുന്നില്ലെന്നുള്ളത് കഷ്ടമാണ്- ബിബിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്. 'ഞാന്‍ ഒരു കലാസൃഷ്ടിയാണ് നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. അതിലൂടെ നിങ്ങളെ രസിപ്പിക്കാനാണ് ശ്രമിക്കുന്നത്. പണം കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് ഇഷ്ടമായില്ലെന്ന് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെ വലിച്ചിഴയ്ക്കുന്നതുമൊക്കെയാണ്'.
https://www.facebook.com/Malayalivartha


























