ഈ ചോദ്യം കൊണ്ട് ഫേസ്ബുക്ക് മെസെഞ്ചര്‍ ബോക്‌സും ഇന്‍സ്‌റ്റഗ്രാമും നിറഞ്ഞു!! ആരാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകി? ഒടുവിൽ ശ്രീജയ രംഗത്തെത്തി

ശ്രീജയ തന്നെ പറയുകയാണ് ആരാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയെന്ന്. 'ഈ ചോദ്യം കൊണ്ട് ഫേസ്ബുക്ക് മെസെഞ്ചര്‍ ബോക്‌സും ഇന്‍സ്‌റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും വരും. ആ പെണ്ണിന്റെ കൈ കണ്ടാല്‍ ചേച്ചിയുടേത് പോലെയുണ്ട്, സത്യം പറയൂ..എന്നൊക്കെയാണ് മെസേജ്. അത് ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്'- ശ്രീജയ പറയുന്നു. ഒരു പ്രമുഖ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് അതിലെ പൂച്ച. തന്റെ അജ്ഞാത കാമുകിമാരില്‍ ആരോ ഒരാള്‍ അയച്ച ഈ പൂച്ച കുറച്ചൊന്നുമല്ല ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ വട്ടം ചുറ്റിച്ചത്. അഞ്ച് കാമുകിമാരില്‍ ആരാകാം ആ അജ്ഞാത സുന്ദരി എന്ന ചോദ്യം പ്രേക്ഷകനിലും നിരന്തരം ഉയര്‍ന്നിരുന്നു. ഏവരും കൂടുതലും സാധ്യത പറഞ്ഞത് ചിത്രത്തിലെ നയികമാരില്‍ ഒരാളായ ശ്രീജയയ്‌ക്കായിരുന്നു.
നിരവധി ചിത്രങ്ങളില്‍ അനിയത്തിയായും, നായികയായുമെല്ലാം തിളങ്ങിയ ശ്രീജയ ഏറെ നാള്‍ സിനിമയില്‍ നിന്ന് അകന്നു നിന്നിരുന്നു. പിന്നീട് മോഹന്‍ലാല്‍ ചിത്രം ഒടിയനിലൂടെയാണ് ശ്രദ്ധേയമായ വേഷത്തിലൂടെ തിരിച്ചു വരവ് നടത്തിയത്.
https://www.facebook.com/Malayalivartha


























