ഷൈന്‍ ടോം ചാക്കോയുടെ ക്രൈം ത്രില്ലറില്‍ നായിക നിത്യാ മേനോന്‍

ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ആറാം തിരുകല്‍പ്പന. ചിത്രത്തില്‍ നായികയായി എത്തുന്നത് നിത്യ മേനോനാണ്. ചിത്രത്തില്‍ ഒരു പോലീസ് ഒഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്.
സിനിമയുടെ ചിത്രീകരണം സെപ്തംബര്‍ 20ന് കോഴിക്കോട്ട് ആരംഭിക്കും. ജിജോയ് രാജഗോപാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് ദേവലോകയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോഴിക്കോടും ചിക്കമംഗളൂരുവുമാണ് പ്രധാന ലൊക്കേഷനുകള്‍. കോറിഡോര്‍ സിക്‌സ് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

https://www.facebook.com/Malayalivartha


























