ഊര്‍മ്മിളയുടെ പ്രണയത്തെ കുറിച്ച് നമിത പ്രമോദ്

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. 2018 ല്‍ പുത്തിറങ്ങിയ ദിലീപ് ചിത്രമായ കമാരസംഭവത്തിനു ശേഷം നമിത പ്രമോദ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മാര്‍ഗ്ഗംകളി. കുട്ടനാടന്‍മാര്‍പ്പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഊര്‍മിള എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജാണ് ചിത്രത്തിലെ നായകന്‍.
ചിത്രത്തിലെ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് നമിത. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൗന്ദര്യത്തേക്കാള്‍ ലഹരിയാണ് ഊര്‍മിളയുടെ പ്രണയത്തിന് എന്നുളള കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha


























