മേഘത്തില്‍ കണ്ടത് മോഹന്‍ലാലിന്റെ രൂപം!! സൈനിക ഉദ്യോഗസ്ഥനായ ഷാമില്‍ കണ്ടാശ്ശേരി ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തി വര കൊണ്ട് 'ജീവന്‍' നല്‍കി.. ലാലിനെ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ഷാമിലിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന സർപ്രൈസ്...

സൈനിക കേന്ദ്രത്തിലെ തുറന്ന പൊതു കുളിസ്ഥലത്തു കുളിക്കുമ്ബോഴാണു മാനത്തുള്ള മേഘത്തിന്റെ മോഹന്‍ലാലിന്റെ ഛായയുണ്ടെന്നു തോന്നിയത്. കണ്ണൂര്‍ മാച്ചേരി ചക്കരക്കല്‍ കണ്ടാചേരി കുടുംബാംഗമാണ് ഷാമില്‍. ഹൈദരാബാദിലെ സൈനിക ഉദ്യോഗസ്ഥനായ ഷാമില്‍ കണ്ടാശ്ശേരിയാണ് മേഘത്തില്‍ മോഹന്‍ലാലിന്റെ രൂപം കണ്ടത്. ഉടനെ ആ രംഗം ഫോണില്‍ പകര്‍ത്തി. ശേഷം ചിത്രകാരനായ ഷാമില്‍ അതില്‍ മീശയും കണ്ണും വരച്ചു ചേര്‍ത്തു. ഇതോടെ ശരിക്കും മോഹന്‍ലാലിന്റെ ചിത്രമായി. സിനിമാ കലാ സംവിധാനത്തില്‍ തല്‍പ്പരനായ ഷാമില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ചിത്രം ഒടുവില്‍ മോഹന്‍ലാലിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ലാലിനെ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ഷാമിലിന്റെ തേടി ഇന്നലെ ലാലിന്റെ ഫോണ്‍ കോള്‍ എത്തി. ലാലിന്റെ വിളി തന്നെത്തേടിയെത്തിയത് ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നാണെന്നു ഷാമില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha