അമൃതയ്ക്ക് അരികിലേക്ക് പാപ്പു എത്തി... മകളുടെ പിറന്നാൾ ആഘോഷം കെങ്കേമമാക്കി അമൃതയും കുടുംബവും; നീറുന്ന ഓർമകളിലൂടെ മകൾക്ക് പിറന്നാൾ ആശംസ നേർന്ന് ബാല

2010-ലാണ് ബാലയും അമൃതയും വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെയും ബാലയുടെയും മകൾ പാപ്പുവിന്റെ പിറന്നാൾ . ഓണദിവസങ്ങളിൽ ബാലയ്‌ക്കൊപ്പമായിരുന്നു പാപ്പു. ഇപ്പോഴിതാ മകൾ അമ്മയ്ക്കരികിൽ എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിറന്നാൾ ആഘോഷം വീട്ടിൽ കെങ്കേമമാക്കുകയായിരുന്നു അമൃതയും കുടുംബവും.. എന്നാൽ ബാല മകൾ പോയതിന്റെ വിഷമത്തിലാണെങ്കിലും മകൾക്ക് പിറന്നാൾ ആശംസ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തനിക്കൊപ്പമുള്ള മകളുടെ പഴയ ഫോട്ടക്കൊപ്പമായിരുന്നു ആശംസ പങ്കുവച്ചത്.
അതേസമയം മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ വിഡിയോയും ബാല കുറച്ച് ദിവസങ്ങൾക്ക് മുൻപ് പങ്ക് വച്ചിരുന്നു. തനിയ്ക്കരികിലേക്കെത്തിയ മകളുടെ ഫോട്ടോ ബാല പങ്കുവച്ചതോടെ മക്കള്ക്കൊട്ടും സന്തോഷമില്ലല്ലോ ആ മുഖം നിറഞ്ഞ വിഷാദത്തിലാണെന്നൊക്കെ ആയിരുന്നു ആരാധകരുടെ മറുപടി. എന്നാൽ ആരാധകരുടെ കുത്തവാക്കുകൾ താരത്തെ നന്നായി ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അതിന് മറുപടിയായി താരം കുടുംബ കോടതിയിൽ വച്ച് തനിക്കൊപ്പമുള്ള മകളുടെ കളിചിരികൾ നിറഞ്ഞ വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ബാലയ്‌ക്കൊപ്പം പാപ്പു അതീവ സന്തോഷവതിയാണ്. അച്ഛനൊപ്പം തുള്ളിച്ചാടി കളിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഇത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കിൽ പിന്നെന്തിന് ഇവർ പിരിഞ്ഞു എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. അച്ഛനും അമ്മയ്‌ക്കൊപ്പം പാപ്പു വളരെയധികം സന്തോഷിക്കുന്നുണ്ട്.
നടന്‍ ബാലയും ഗായിക അമൃത സുരേഷിന്റെയും മകളായ അവന്തിക സോഷ്യല്‍ മീഡിയയില്‍ താരമാണ്. ജീവിതത്തിൽ താൻ എടുത്ത നല്ലതും ചീത്തയുമായ എല്ലാ തീരുമാനങ്ങളെയും കുറിച്ച് അമൃതയും തന്റെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് അമൃത തുറന്ന് പറഞ്ഞിരുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമൃത തുറന്നുപറച്ചില്‍ നടത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയം തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും പിന്തുണയും വേണമെന്നും അമൃത പറയുന്നു. പോസിറ്റീവായി മടങ്ങിയെത്തും എന്നും അമൃത പോസ്റ്റില്‍ കുറിക്കുന്നു. അമൃതയ്ക്ക് പിന്തുണ നല്‍കികൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ശക്തയായി തിരിച്ചുവരാനാണ് ആരാധകര്‍ അമൃതയോട് പറയുന്നത്.
അനിയത്തി അഭിരാമിയുമൊത്ത് നടത്തുന്ന എജി വ്‌ളോഗ് എപ്പീസോഡുകളും മറ്റ് ഡിജിറ്റല്‍ അപ്‌ഡേറ്റുകളും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാത്തതിന്റെ കാരണം വിവരിച്ചാണ് അമൃത ഇക്കാര്യം പറഞ്ഞത്. ഈ പോസ്റ്റ് കുറിച്ചതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള ചിത്രം അമൃത പങ്കുവച്ചിരുന്നു. തന്റെ ജീവിതവും സംഗീതവും ശ്വാസവും ലോകവും എല്ലാം മകളാണെന്ന് കുറിച്ചാണ് അമൃത ഈ ചിത്രം പങ്കുവച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണി ഗായിക പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടൻ ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവർ പിരിയുകയും ചെയ്തു. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ഇവരുടെ മകൾ. ഇതിനോടകം തന്നെ അമൃതയുടെ നിരവധി ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നണി ഗായിക എന്നതിലുപരി നല്ലൊരു പെർഫോമർ കൂടിയാണ് അമൃത സുരേഷ്. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ബാലയുടെയും അമൃതയുടെയും മകൾ.
സോഷ്യൽ മീഡിയയിൽ സജീവ സന്നിധ്യമാണ് അമൃത സുരേഷ്. തന്റെ പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങളും, മകളുടെ വിശേഷങ്ങളും അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാട്ടുപാടിയും കൊഞ്ചിയും ആരാധകരെ അമ്ബരപ്പിച്ച പാപ്പു എന്ന അവന്തികയുടെ പുതിയ നൃത്ത വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.അമ്മയുടെ അഭിമാന നിമിഷം എന്ന കുറിപ്പോടെയാണ് അമൃത മകള്‍ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാപ്പുവിന്റെ സൂപ്പര്‍ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ട് നിവവധി കമന്റുകളാണ് വിഡിയോയ്ക്ക്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അമൃത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അവിടെ നിന്നാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പഠനം അവസാനിപ്പിച്ചാണ് നടൻ ബാലയുമായി അമൃതയുടെ വിവാഹം നടന്നത്.
2012ലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാല് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ അമൃതം ഗമായ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്. ഈ വ്ലോഗിലൂടെ കുട്ടിപ്പാപ്പുവിന് നിരവധി ആരാധകരും ഉണ്ട്. മകളുടെ വിശേഷങ്ങളും അമൃത ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെ അവന്തിക അമ്മയോടൊപ്പം തന്നെയാണ്.
https://www.facebook.com/Malayalivartha