ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സീരിയല്‍ മുഹൂര്‍ത്തം, ശെരിക്കും നല്ല ഒരു വീഡിയോ പോലും ഞങ്ങള്‍ക്ക് ഈശ്വരന്‍ സഹായിച്ചു കിട്ടിയില്ല; സീരിയലില്‍ ഇരുവരും വിവാഹിതരായ മനോഹരമായ രംഗം പങ്കുവെച്ച് ആദിത്യന്‍ ജയന്‍

ഒരു ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയലില്‍ ഇരുവരും വിവാഹിതരായ മനോഹരമായ രംഗം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍. ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സീരിയല്‍ മുഹൂര്‍ത്തം, ശെരിക്കും നല്ല ഒരു വീഡിയോ പോലും ഞങ്ങള്‍ക്ക് ഈശ്വരന്‍ സഹായിച്ചു കിട്ടിയില്ല. പക്ഷെ ഒരായിരം നന്ദി പറയുന്നു ഗിരീഷ് കോന്നി ചേട്ടന്‍ , ബിനു ചേട്ടന്‍ പിന്നെ ഫ്ലവെര്‍സ് ടീവിക്കും എന്നും ഓര്‍ക്കാന്‍ ഇതിലും നല്ല ഒരു വീഡിയോ വേറെ ഇല്ല ഒരു കുറവേ ഉള്ളു, അങ്കിള്‍ ആന്റിയും അപ്പൂസും ഇല്ലാ എന്ന ഒരു കുറവ് മാത്രം. ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയിലും സീരിയലിലുമൊക്കെ സജീവമായ താരമാണ് അമ്ബിളി ദേവി. അടുത്തിടെയാണ് ആദിത്യന്‍ ജയനെ താരം വിവാഹം കഴിക്കുന്നത്. വളരെ മുന്‍പ് തന്നെ അമ്ബിളിയോട് ഇഷ്ടമുണ്ടായിരുന്നുവെന്നും അതറിയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അമ്ബിളി ദേവിയെ വിവാഹം കഴിക്കാന്‍ സാധിച്ചതെന്നും ആദിത്യന്‍ പറഞ്ഞിരുന്നു. അമ്ബിളി ദേവിയുടെ മകനായ അപ്പൂസിനേയും തനിക്കേറെ ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























