വീട്ടിലെ എല്ലാവരുടേയും വിജയദശമി ആശംസകളുമായി നടി ശോഭന; ഇതെല്ലാം ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ? സ്നേഹിച്ചാല്‍ തിരിച്ചും സ്നേഹിക്കും കടിക്കില്ല വിശ്വസിക്കാം... നടി ശോഭനയുടെ വിജയദശമി പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

വിജയദശമി ദിനത്തിൽ നടി ശോഭന പങ്കുവച്ച പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ശോഭന ആരാധകര്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്നത്. വീട്ടിലെ എല്ലാവരുടേയും വിജയദശമി ആശംസകള്‍ എന്നാണ് താരം കുറിച്ചത്. 'ഇതെല്ലാം ചേച്ചി എഴുത്തിനിരിത്തിയ കുഞ്ഞുങ്ങളാണോ? ' ' സ്നേഹിച്ചാല്‍ തിരിച്ചും സ്നേഹിക്കും കടിക്കില്ല വിശ്വസിക്കാം', ' ശോഭന ചേച്ചിയ്ക് നല്ല ആരോഗ്യം ഉണ്ടെന്ന് മനസിലായി' തുടങ്ങിയ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.എന്നാല്‍ ഇത്തരം കമന്റുകളോടൊന്നും ശോഭന ഇത് വരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha