Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

26 AUGUST 2026 12:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

വഡോദരയില്‍ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍. മലേഷ്യന്‍ എയര്‍ലൈന്‍സ് മുന്‍ എയര്‍ ഹോസ്റ്റസായ മാന്‍സി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈല്‍ സുലൈമാന്‍ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറില്‍ വന്‍തോതില്‍ മെഫെഡ്രോണ്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂറത്ത് ക്രൈംബ്രാഞ്ചാണ് അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ഇവര്‍ക്ക് മദ്ധ്യപ്രദേശിലെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ഇവര്‍ക്ക് വഡോദരയില്‍ മയക്കുമരുന്ന് നല്‍കിയ അപരിചിതയായ സ്ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കാറില്‍ നിന്ന് 977 ഗ്രാം മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍, മയക്കുമരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയവയാണ് പൊലീസ് പിടിച്ചെടുത്തത്. മുംബയിലെ സാന്റാക്രൂസ് സ്വദേശികളായ ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണ്. മുംബയില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് പ്രതികള്‍ വഡോദരയിലെത്തിയത്. ഇവിടെ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്ത്രീയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി, ഇത് മുംബയിലെത്തിച്ച് അഞ്ച് മുതല്‍ പത്ത് ഗ്രാം വരെയുള്ള പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യംചെയ്യലില്‍ ഇരുവരും സമ്മതിച്ചു.

എയര്‍ ഹോസ്റ്റസ് ജോലി രാജിവച്ച ശേഷം 2015 മുതല്‍ മാന്‍സി മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 2021ല്‍ മദ്ധ്യപ്രദേശിലെ ഇന്ദോറില്‍ 100 ഗ്രാം മയക്കുമരുന്നുമായി ഇവര്‍ പിടിയിലാവുകയും നാല് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (29 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (36 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends