ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ഹോട്ടലിന്റെ നാലാം നിലയിലെ പൂള്‍ സൈഡില്‍നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ഡല്‍ഹിയിലെ ലെമെറിഡിയന്‍ ഹോട്ടലിലാണ് സംഭവം. 37കാരനായ ദിവിജ് മരിയയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിവിജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ജോലി ആറുമാസം മുമ്പ് ദിവിജ് രാജിവച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും വിവാഹിതനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























