ഉറ്റസുഹൃത്തായ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കാവ്യയുടെയും വീഡിയോ പുറത്തുവിട്ട് ദിലീപ് ഫാൻസ്

ദിലീപും കാവ്യ മാധ്യവനും ഒന്നിച്ചെത്തിയ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിനിമയുടെ ലൊക്കേഷനിലും മറ്റ് കാര്യങ്ങളുമെല്ലാം നോക്കുന്ന ദിലീപിന്റെ മാനേജറും വലംകൈകയുമായി പ്രവര്‍ത്തിക്കുന്ന ആളാണ് അപ്പുണ്ണി. നേരത്തെ ഇരുവരും തമ്മിലുള്ള സൗഹൃദം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച നടന്‍ സലീം കുമാറിന്റെ അമ്പതാം പിറന്നാള്‍ ആഘോത്തില്‍ പങ്കെടുക്കാനും ദിലീപും കാവ്യ മാധവനും ഒന്നിച്ചെത്തിയിരുന്നു. അതിന് മുമ്പ് ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയത്തിലെത്തിയായിരുന്നു കാവ്യ-ദിലീപ് ദമ്ബതികള്‍ തിളങ്ങിയത്. വിവാഹനിശ്ചയത്തില്‍ കാവ്യ ഒറ്റയ്ക്കാണ് വന്നതെങ്കില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയും ഒന്നിച്ചായിരുന്നു എത്തിയത്. ദിലീപ് ഓൺലൈനിന്റെ പേജിലൂടെയാണ് ഇവരുടെ വിഡിയോ പുറത്തുവന്നത്.
https://www.facebook.com/Malayalivartha

























