വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിച്ചില്ലെന്ന് രാധിക ആപ്‌തെ

ബോളിവുഡ് നടി രാധിക ആപ്‌തെ 2012ലാണ് ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയിലറെ രാധിക വിവാഹം ചെയ്തത്. ചടങ്ങുകള്‍ ഒഴിവാക്കി രജിസ്റ്ററില്‍ ഒപ്പുവെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹസമയത്ത് രാധിക മുത്തശ്ശിയുടെ സാരിയാണ് അണിഞ്ഞതെന്ന് താരം തുറന്നു പറയുന്നു. ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു രാധിക പറഞ്ഞു.
ഒരു ഫാഷന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കേണ്ടെന്നു മുമ്‌ബേ തീരുമാനിച്ചിരുന്നു. വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ ആയിരുന്നു.

https://www.facebook.com/Malayalivartha



























