ബാലനടന്‍ സനൂപിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍....യുവാവ് അറസ്റ്റില്‍

ബാലനടന്‍ സനൂപിന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവ നടിമാരെ ശല്യം ചെയ്ത യുവാവ് പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി രാഹുലിനെ(22) ആണ് കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടിയത്. സനൂപിന്റെ പേരില്‍ വാട്‌സ്ആപ് പ്രൊഫൈലുണ്ടാക്കി താരങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായി ചില നടിമാര്‍ നടിയായ സനൂപിന്റെ സഹോദരിയും നടിയുമായ സനുഷയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നു സനൂപിന്റെ അച്ഛന്‍ സന്തോഷ് ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയിന്മേലാണു യുവാവിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























