ഷെയിന്‍ മുടിയല്ലേ വെട്ടിയത് തലയൊന്നുമല്ലല്ലോ? അന്ന് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു ഷെയിന്‍ നിഗം... അതിനിടയിലാണ് ഈ വിവാദങ്ങളൊക്കെ!! വിവാദങ്ങള്‍ക്ക് മറുപടിയുമായി ജിയോ വി. വെയില്‍

ഷെയിന്‍ മുടിയല്ലേ വെട്ടിയത് തലയൊന്നുമല്ലല്ലോ എന്നാണ് ഖുര്‍ബാനി സംവിധായകന്‍ ചോദിക്കുന്നത്. വിവാദത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. അടുത്തമാസം 15 നാണ് വെയിലിന്റെ അടുത്ത ഘട്ട ഷൂട്ടിങ്. 'അടുത്തമാസം 15 ആകുമ്ബോഴേക്കും ഷെയിന്റെ മുടി വളരും. മൊട്ടയടിച്ചതൊന്നുമല്ലല്ലോ. അയാളുടെ കഥാപാത്രത്തിന് വേണ്ടി മുടി കുറച്ച് വെട്ടി ജെല്ല് പുരട്ടുക മാത്രമാണ് ചെയ്തത്.'- ജിയോ പറഞ്ഞു. ഖുര്‍ബാനിയുടെ ഷൂട്ടിങിനിടെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു ഷെയിന്‍ നിഗം. അതിനിടയിലാണ് ഈ വിവാദങ്ങളൊക്കെ സംഭവിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതാരം ഷെയ്ന്‍ നിഗവും വെയില്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി 'ഖുര്‍ബാനി' ചിത്രത്തിന്റെ സംവിധായകന്‍ ജിയോ വി. വെയില്‍ എത്തിയിരിക്കുകയാണ്. സിനിമയ്ക്കിടയില്‍ താരം ഖുര്‍ബാനിയില്‍ അഭിനയിക്കാന്‍ പോയതാണ് വിവാദങ്ങള്‍ക്ക് കാരണം.
https://www.facebook.com/Malayalivartha



























