കമ്മീഷണര്‍ ഓഫീസ് ഇങ്ങനെ ആക്കി വച്ചാല്‍, ഞങ്ങള്‍ എല്ലാം പുതിയത് ചെയ്യണ്ടേ? ആ സിനിമ റിലീസ് ചെയ്യുന്ന സമയത്തു ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു... ഒരു മതത്തെ മുറിവേല്‍പ്പിച്ചു എന്ന് ആരോപണം ഉയര്‍ന്നു... ശ്രീപത്മനാഭ തിയേറ്ററില്‍ ആള് കയറി സ്ക്രീന്‍ കുത്തി കീറി!! എന്റെ വീടിനകത്ത് വരെ പോലീസ് സെക്യൂരിറ്റി; സിനിമ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

മലയാള സിനിമയിൽ പ്രേക്ഷകർക്ക് നെഞ്ചോടു ചേർത്ത് വയ്ക്കാവുന്ന ഒത്തിരി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ആറുവര്ഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് ഷാജി കൈലാസ്. ഇപ്പോഴിതാ താനെ സിനിമ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം തുറന്ന് പറയുകയാണ്. മലയാളത്തിന്റെ ആക്ഷന്‍ താരം സുരേഷ് ഗോപിയുടെ ഹിറ്റ് കഥാപാത്രമാണ് ഭരത് ചന്ദ്രന്‍ ഐെപിഎസ്. പ്രേക്ഷകര്‍ കയ്യും നീട്ടി ഈ ചിത്രം സ്വീകരിച്ചപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെ സഹായിച്ച കമ്മീഷണര്‍ വി.ആര്‍. രജീവനെ ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. രജീവനും കമ്മീഷണര്‍ എന്ന ചിത്രവുമായി അഭേദ്യ ബന്ധമുണ്ടായിരുന്നുവെന്നു ഷാജി കൈലാസ് പറയുന്നു. മതത്തെ പരിഹസിച്ചു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടായതിനെക്കുറിച്ചും ശ്രീപത്മനാഭ തിയേറ്ററില്‍ ആള് കയറി സ്ക്രീന്‍ കുത്തി കീറിയതിനെക്കുറിച്ചും ഷാജി കൈലാസ് പങ്കുവയ്ക്കുന്നു. 'കമ്മീഷണര്‍ ഷൂട്ട് ചെയ്യും മുന്‍പേ ഞാനും, രഞ്ജിയും, ഡയറക്ടര്‍ രാജീവ് നാഥും കൂടി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സിറ്റികളിലെ കമ്മീഷണര്‍മാരോട് സംസാരിച്ചിരുന്നു.
രഞ്ജി സംസാരിച്ചത് അദ്ദേഹം എന്തൊക്കെ ചെയ്തിരുന്നു എന്നാണ്. അംഗവിക്ഷേപങ്ങള്‍, വ്യക്തിത്വം, അവരുടെ മുറി എന്നിവയെല്ലാം മനസ്സിലാക്കാന്‍ പോയത് ഞാനായിരുന്നു. തിരുവനന്തപുരത്തെ രജീവന്‍ സാറാണ് ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്ത് തന്നത്. എന്ത് പറഞ്ഞാലും ചെയ്ത് തരും. ഏകലവ്യന്‍ സിനിമ റിലീസ് ചെയ്യുന്ന സമയത്തു ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഒരു മതത്തെ മുറിവേല്‍പ്പിച്ചു എന്ന് ആരോപണം ഉയര്‍ന്നു. ശ്രീപത്മനാഭ തിയേറ്ററില്‍ ആള് കയറി സ്ക്രീന്‍ കുത്തി കീറി. രജീവന്‍ സര്‍ വളരെ വേഗം ഇടപെട്ട് ഞങ്ങള്‍ക്ക് സുരക്ഷിതത്വം തരികയും, പ്രത്യേക പോലീസ് ടീമിനെ ഞങ്ങള്‍ക്ക് വിട്ടു തരികയും ചെയ്തതു. എന്റെ വീടിനകത്ത് വരെ പോലീസ് സെക്യൂരിറ്റി ഏര്‍പ്പെടുത്തി തന്നു. മൂന്നു ദിവസത്തിനകം പ്രതികളെ പിടിച്ചു. 'ഷാജി പറയുന്നത് പോലെ ചെയ്യാം' എന്നായിരുന്നു അദ്ദേഹം. ബോധവത്ക്കരിച്ചു വിടുക മാത്രം മതിയെന്ന് ഞാന്‍ പറഞ്ഞു.
1992 സെപ്റ്റംബര്‍ മുതല്‍, 1995 ജൂണ്‍ വരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്നു വി.ആര്‍. രജീവന്‍. പടംകണ്ടു കഴിഞ്ഞതും ഒറ്റ ചോദ്യമായിരുന്നു: 'പോലീസിന്റെ സംഭവങ്ങളെ നിങ്ങള്‍ മാറ്റിക്കളഞ്ഞല്ലോ. കമ്മീഷണര്‍ ഓഫീസ് ഇങ്ങനെ ആക്കി വച്ചാല്‍, ഞങ്ങള്‍ എല്ലാം പുതിയത് ചെയ്യണ്ടേ?' കമ്മീഷണര്‍ ഓഫിസ് സ്റ്റൈലൈസ് ചെയ്തതാണ് ഞങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചത്. 'ഇത്രയും സ്റ്റൈലിഷ് ആയിട്ടില്ല കമ്മീഷണര്‍ ഓഫിസുകള്‍. ഈ പടം കണ്ടിട്ടാണ് ഇനി എല്ലാ ഓഫീസും ചേഞ്ച് ചെയ്യാന്‍ പോകുന്നത്.' അദ്ദേഹം പറഞ്ഞു. സിനിമ ഭയങ്കരമായി ഇഷ്ടപ്പെടുകയും ചെയ്‌തു. ' ഷാജി കൈലാസ് പറയുന്നു.
https://www.facebook.com/Malayalivartha



























