പെട്ടെന്ന് സ്ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു രംഗം എടുക്കണമെന്ന് എനിക്കു തോന്നി... ആ രംഗത്തെക്കുറിച്ച് എനിക്ക് കൂടുതലായി വിശദീകരിച്ചു കൊടുക്കാനും കഴിഞ്ഞില്ല... പക്ഷെ ആ രംഗം ചെയ്തു കഴിഞ്ഞപ്പോള്‍ ശോഭന മാഡത്തിന്റെ കണ്ണ് നിറഞ്ഞു; അനൂപ് സത്യന്‍ പറയുന്നു

ഒരു കാലത്ത് മലയാളത്തിന്റെ ഹിറ്റ് നായികയുടെ ലിസ്റ്റിൽ ഇടം പിടിച്ച നായികയാണ് ശോഭന. വർഷങ്ങൾക്കിപ്പുറം താരം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയ സന്തോഷമാണ് ആരാധകർക്ക്. അതേസമയം മലയാളത്തിന്റെ പ്രിയ താര ജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണ്. ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരു താരങ്ങളുടെയും തിരിച്ചു വരവ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 'കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കടല്‍ത്തീരത്തുവെച്ച് ഒരു സീന്‍ ഷൂട്ട് ചെയ്തിരുന്നു. മുന്‍പ് പ്ലാന്‍ ചെയ്തിരുന്നതുപോലെ എല്ലാം പെട്ടെന്നു തീര്‍ത്തു. പെട്ടെന്ന് സ്ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു രംഗം എടുക്കണമെന്ന് എനിക്കു തോന്നി. ആ രംഗത്തെക്കുറിച്ച് എനിക്ക് കൂടുതലായി വിശദീകരിച്ചു കൊടുക്കാനും കഴിഞ്ഞില്ല. ലൈറ്റ് പെട്ടെന്നു പോകുമെന്ന് തോന്നയതിനാല്‍ പെട്ടെന്ന് ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് സംഭാഷണം ഞാന്‍ പ്രോംപ്റ്റ് ചെയ്തുകൊടുക്കാം, അഭിനയിച്ചുകൊള്ളാന്‍ പറഞ്ഞു. ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ ശോഭന മാഡത്തിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു.' ശോഭന അഭിനയിക്കുന്ന സീനുകള്‍ പലപ്പോഴും ഒരു ടേക്ക് മാത്രമേ എടുക്കാറുള്ളൂ എന്നു അനൂപ് സത്യന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























