ആകാശഗംഗയ്ക്ക് ശേഷം ഒന്നു രണ്ടു വര്‍ഷം കൂടിയെ ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ!! മലയാളത്തിന്റെ പ്രിയഗായികയെ ജീവിത പങ്കാളിയാക്കി; ആകാശഗംഗ സിനിമയ്ക്ക് ശേഷം നായകന്‍ റിയാസിന് സംഭവിച്ചത്...

നടന്‍ സ്ഫടികം ജോര്‍ജേട്ടന്‍ വഴിയാണ് വിനയേട്ടനെ പരിചയപ്പെടുന്നത്. അപ്പോള്‍ അദ്ദേഹം 'ആകാശഗംഗ'യ്ക്ക് ഒരു നായകനെ തേടുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ ഇഷ്ടമായി. ഓകെ പറഞ്ഞു. 'ആകാശഗംഗ' വലിയ ഹിറ്റായി. ആ വിജയം സമ്മാനിച്ച താരപ്രഭ കൈകാര്യം ചെയ്യാന്‍ എനിക്കു സാധിച്ചില്ല. സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണം ഏതു തരം കഥാപാത്രങ്ങള്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിലൊന്നും പ്രോപ്പര്‍ ആയ ഒരു ഗൈഡന്‍സ് കിട്ടിയില്ല. 'ആകാശഗംഗ'യ്ക്ക് ശേഷം 'സംഭവാമി യുഗേ യുഗേ' എന്ന ചിത്രത്തില്‍ നായകനായും മറ്റു ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചെങ്കിലും നല്ല കഥാപാത്രങ്ങളോ കാര്യമായ വിജയങ്ങളോ ലഭിച്ചില്ല. അതോടെ ഞാന്‍ പതിയെപ്പതിയെ സിനിമയില്‍ നിന്ന് അകന്നു തുടങ്ങി, ബിസിനസ്സിലും കുടുംബജീവിതത്തിലും ശ്രദ്ധേ കേന്ദ്രീകരിച്ചു.' റിയാസ് പങ്കുവച്ചു. മലയാളത്തിന്റെ പ്രിയഗായിക ശബ്ദത്തിന്റെ ജീവിത പങ്കാളി കൂടിയാണ് റിയാസ്. ആകാശ ഗംഗ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയും യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടനാണ് റിയാസ്. എന്നാല്‍ ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആകാശ ഗംഗയുടെ രണ്ടാം ഭാഗം എത്തുകയാണ്.
സിനിമ ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ആദ്യ ഭാഗത്തിലെ നായകന്‍ റിയാസ്. ''ആകാശഗംഗയ്ക്ക് ശേഷം ഒന്നു രണ്ടു വര്‍ഷം കൂടിയെ ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം തിരഞ്ഞെടുത്ത സിനിമകളുടെ പരാജയം വലിയ ദോഷമായി. അന്നൊന്നും സെല്‍ഫ് മാര്‍ക്കറ്റിങ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. സിനിമയില്‍ സ്ട്രെയിറ്റ് എന്‍ട്രിയായിരുന്നു. അത്ര നല്ല ഒരു തുടക്കം കിട്ടിയപ്പോള്‍ സിനിമയെ കുറച്ചു ലാഘവത്തോടെ കണ്ടത് പോരായ്മയായി. ആദ്യം പറഞ്ഞ പോല, ബന്ധങ്ങളും സൗഹൃദവും കാരണം പിന്നീടു തിരഞ്ഞെടുത്ത സിനിമകളുടെ പരാജയം കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോയി. അതില്‍ നിന്നു തിരിച്ചു വരാന്‍ ഗൗരവമുള്ള ഒരു ശ്രമം എന്റെ ഭാഗത്തു നിന്നുണ്ടായതുമില്ല. അപ്പോഴേക്കും വിവാഹം കഴിഞ്ഞു. ബിസിനസ്സ് തുടങ്ങി. അതോടെ പൂര്‍ണമായും സിനിമയില്‍ നിന്നകന്നു''.- റിയാസ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























