രണ്ട് ആഘോഷങ്ങളും ഒരുമിച്ചാഘോഷിക്കാനുള്ള ഭാഗ്യവുമായി സംവൃത സുനില്‍!! ഏറ്റെടുത്ത് ആരാധകർ; വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞ താരം ഭര്‍ത്താവ് അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറന്നതിന് പിന്നാലെ സംഭവിച്ചത്...

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം.നാടന്‍ കഥാപാത്രം മാത്രമല്ല മോഡേണ്‍ വേഷത്തിലും തിളങ്ങി നിന്നിരുന്ന താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പവും പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമുള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരം സംവൃതയ്ക്ക് ലഭിച്ചിരുന്നു.
ഒക്ടോബര്‍ 31നാണ് താരത്തിന്റയെ പിറന്നാള്‍. അതിന്റയെ അടുത്ത് ദിവസമാണ് വെഡ്ഡിങ് ആനിവേഴ്സറിയും. രണ്ട് ആഘോഷങ്ങളും ഒരുമിച്ചാഘോഷിക്കാനുള്ള ഭാഗ്യമാണ് സംവൃത സുനിലിന് ലഭിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും പതിവ് പോലെ തന്നെ ബൈ പറഞ്ഞ താരം ഭര്‍ത്താവ് അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കുകയായിരുന്നു. പിന്നീട് മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു. പിന്നീട് ഒരു ടെലിവിഷന്‍ ഷോയില്‍ ജഡ്ജായിട്ടാണ് സംവൃത എത്തുന്നത്. അതിന് ശേഷം ബിജു മേനോന്റയെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. രണ്ടാം വരവിലും ശക്തമായ പിന്തുണയായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രസികന്‍ എന്ന ചിത്രമാണ് സംവൃത ആദ്യമായി അഭിനയിച്ച ചിത്രം.
"https://www.facebook.com/Malayalivartha


























