ചികിത്സയ്ക്കായി ഡോക്ടറിന്റെ 'വിജയ് ഫാക്ടർ'; എട്ടുവര്ഷത്തിനുശേഷം അവൻ ചലിച്ചു

ചികിത്സയ്ക്കായി ഡോക്ടറിന്റെ 'വിജയ് ഫാക്ടർ'; എട്ടുവര്ഷത്തിനുശേഷം അവൻ ചലിച്ചുതളര്‍ന്നുകിടക്കുന്നവരെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന നായകന്മാരുടെ സൂപ്പര്‍ പവര്‍ സിനിമയില്‍ മാത്രമല്ല ജീവിത്തിലും ഫലിക്കുമെന്നതിന്റെ തെളിവാണ് ഇപ്പോൾ പ്രാബല്യത്തിലേക്ക് വന്നിരിക്കുന്നത്. അങ്ങനെ ഒരു കിടിലൻ ഉത്തേജന കഥയാണ് തേനി ഉത്തമപാളയം സ്വദേശി എട്ടുവയസുകാരന്‍ സെബാനെന്ന സെബാസ്റ്റ്യന് പറയാനുള്ളത്.
സമൂഹത്തിലെ സാധാരണക്കാരുടെ തുടങ്ങി ഏതു തട്ടിലെതന്നെ ഉൾപെടുന്നവരുടെ ഉറ്റതൊഴാനായി പ്രേക്ഷകലോകത്തിന്റെ കൈയ്യടി നേടുന്ന സാക്ഷാല്‍ ഇളയ ദളപതി വിജയ് തന്നെയാണ് സെബാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഉത്തമപാളയം സ്വദേശി ജയകുമാറിന്റെയും ഭാനുവിന്റെയും മൂത്തമകന്‍ സെബാനാണ് പഞ്ചകര്‍മ ചികിത്സയ്ക്കൊപ്പം വിജയ്യുടെ പാട്ടും ഡയലോഗും കേട്ടും കണ്ടും ചലിച്ചുകൊണ്ടിരിക്കുന്നത്.
പ്രസവസമയത്ത് തലച്ചോറിനേറ്റ ക്ഷതംകാരണം സെബാന് സംസാരിക്കാനോ നടക്കാനോ ഇതുവരെ കഴിയുമായിരുന്നില്ല. അതോടൊപ്പം തന്നെ പ്രതികരണ ശേഷിയുമുണ്ടായിരുന്നില്ല. എന്നാൽ പല ആശുപത്രിയിലും കാണിച്ചെങ്കിലും ഒരു പ്രയോജനവും കിട്ടിയില്ല. ഒന്നേകാല്‍ വര്‍ഷം മുമ്ബാണ് കേട്ടറിഞ്ഞ് തൊടുപുഴ കാരിക്കോട്ടെ ജില്ലാ ആയുര്‍വേദാശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്.
പഞ്ചകര്‍മ സ്‌പെഷ്യലിസ്റ്റ് ഡോ.സതീഷ് വാര്യരുടെയും ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് ലാലിന്റെയും നേതൃത്വത്തില്‍ ചികിത്സയും തുടങ്ങിയിരുന്നു. എന്നാൽ ഇതിനിടെയാണ് ഡോക്ടര്‍ അക്കാര്യം ശ്രദ്ധിച്ചത്. സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത സെബാന്‍ വിജയ് യുടെ 'കത്തി' എന്ന സിനിമയിലെ 'സെല്‍ഫി പുള്ളെ' എന്ന 'ഇടിപ്പന്‍' പാട്ട് കേള്‍ക്കുമ്ബോള്‍ പ്രതികരിക്കുന്നുണ്ട് എന്നതായിരുന്നു അതിലെ മുഖ്യ സംഭവം. പിന്നെ വിജയ്യുടെ പാട്ടും തീപ്പൊരി ഡയലോഗുകളും യു ട്യൂബില്‍ പ്ലേ ചെയ്തായി ഉഴിച്ചിലും വ്യായാമവുമൊക്കെ ആരംഭിച്ചു.
ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരുമൊക്കെ വിജയ്യുടെ സ്റ്റൈലില്‍ കുശലം ചോദിക്കുകയും മരുന്നുകൊടുക്കുകയുംകൂടി ചെയ്തപ്പോള്‍ സെബാന്‍ ഹാപ്പിയായി മാറി. അങ്ങനെ മരുന്നൊക്കെ മടിയില്ലാതെ കുടിച്ചു. 'വിജയ് ഫാക്ടര്‍' കാരണം കരുതിയതിലും വേഗം ചികിത്സ ഫലിച്ചുവെന്ന് ഡോ.സതീഷ് വാര്യര്‍ വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ ആരുടെയെങ്കിലും കൈപ്പിടിച്ച് പിച്ചവെക്കാനും കുഞ്ഞുവാചകങ്ങള്‍ സംസാരിക്കാനും തുടങ്ങിയിരിക്കുട്ടികയാണ് സെബാൻ. 'വിജയ് മാമ'യെയും 'ബിഗില്‍'എന്ന പുതിയ പടവും കാണണമെന്നാണ് സെബാൻറെ ഇപ്പോഴുള്ള ആഗ്രഹം. ബിഗിലിലെ അച്ഛന്‍ വിജയ്യും മോന്‍ വിജയ്യും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോയും മാറോടടക്കിയാണ് അവന്‍ നടക്കുന്നതും കിടക്കുന്നതും തന്നെ.സ്പീച്ച് തെറാപ്പി ഉള്‍പ്പെടെ തുടര്‍ചികിത്സ നല്‍കിയാല്‍ സെബാന് കൂടുതല്‍ മാറ്റമുണ്ടാകുമെന്ന് ഡോക്ടര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha


























