ബിഗില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിലേക്ക് മുന്നേറുമ്പോള്‍ ഗുണ്ടമ്മയ്ക്ക് പറയാനുള്ളത്?

വിജയ് നായകനായ ബിഗിലിലെ ഒരു കഥാപാത്രമാണ് പാണ്ഡിയമ്മ. നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആണ് പാണ്ഡിയമ്മ എന്ന കഥാപാത്രം. പാണ്ടിയമ്മ എന്ന് പേരുള്ള ആ കഥാപാത്രം അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന ഒരു കഥാപാത്രം ആണ്. ഇതൊന്നും പോരാഞ്ഞിട്ട് സിനിമയില്‍ വിജയിയുടെ കഥാപാത്രം പാണ്ഡിയമ്മ എന്ന കഥാപാത്രത്തെ 'ഗുണ്ടമ്മ' വിളിക്കുന്നുമുണ്ട്. പാണ്ഡിയമ്മയായി എത്തിയത് നടി ഇന്ദ്രജ ശങ്കര്‍ ആണ്.
ചിത്രത്തില്‍ ഈ കഥാപാത്രത്തോട് ദേഷ്യപ്പെടുന്ന സമയത്താണ് വിജയ് കഥാപാത്രം അവരെ ഗുണ്ടമ്മ എന്ന് കളിയാക്കി വിളിക്കുന്നത്. എന്നാല്‍ അങ്ങനെ വിളിക്കുന്നതിന് മുന്‍പ് തന്നോട് വന്നു ക്ഷമ പറഞ്ഞിട്ടാണ് വിജയ് അത് ചെയ്തത് എന്ന് പറയുന്നു ഇന്ദ്രജ. നേരത്തെ ഒക്കെ അങ്ങനെ ആരെങ്കിലും വിളിക്കുമ്‌ബോ തനിക്കു ദേഷ്യം വരുമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ വിളിക്കുമ്‌ബോള്‍ സന്തോഷം ആണെന്നും ഈ നടി പറയുന്നു. അങ്ങനെ വിളിച്ചാല്‍ തനിക്കു വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ദളപതി വിജയ് ആ പേര് വിളിച്ചത് എന്നും ഇന്ദ്രജ പറഞ്ഞു. മാത്രമല്ല ബിഗില്‍ കണ്ടീട്ടു എല്ലാവരും നല്ലതു പറയുന്നത് കേള്‍ക്കുമ്‌ബോള്‍ സന്തോഷം ഉണ്ടെന്നു പറഞ്ഞ ഇന്ദ്രജ, തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്‌ബോള്‍ ആണ് ഏറെ സന്തോഷം തോന്നുന്നത് എന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം ബിഗില്‍ സെറ്റില്‍ വെച്ച് ജന്മദിനം ആഘോഷിച്ച കാര്യവും നയന്‍താര സമ്മാനം നല്‍കിയതും ഒക്കെ ഓര്‍ത്തെടുത്ത് സംസാരിച്ചു ഇന്ദ്രജ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
https://www.facebook.com/Malayalivartha


























