മഞ്ജു വാര്യരുടെ പരാതിയില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി; പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്

നടി മഞ്ജുവാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസനാണ് മൊഴിയെടുത്തത്. ഒക്ടോബര്‍ 21നാണ് മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളില്‍ നിന്ന് ഒഴിവാക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























