ദുബായില്‍ അവധിയാഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍

ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഒരിടവേളയെടുത്ത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പം ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ദുബായിലെ പാം ജുമൈറയില്‍ നിന്നുള്ള ചിത്രങ്ങളാണ് ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്ക് വച്ചിരിക്കുന്നത്.
മകള്‍ നിഷയുടെ പിറന്നാള്‍ ആഘോഷവും അവാര്‍ഡ് ഷോകളും ദീപാവലി ആഘോഷവുമൊക്കെയായി ഏറെ തിരക്കിലായിരുന്നു സണ്ണി. തിരക്കുകള്‍ക്കൊടുവില്‍ ഭര്‍ത്താവിനൊപ്പം വെക്കേഷനായി ദുബായില്‍ എത്തിയതാണ് താരം.
2011 ലാണ് മ്യൂസിഷനായ ഡാനിയല്‍ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ല്‍ സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണ്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്. നിഷയെ കൂടാതെ വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആണ്‍കുട്ടികളും സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബര്‍ ദമ്ബതികള്‍ക്കുണ്ട്, അഷര്‍ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.

https://www.facebook.com/Malayalivartha


























