പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്റെ വെളിപ്പെടുത്തലിൽ ഞെട്ടി താര രാജാവിന്റെ ആരാധകർ.. രാത്രി അത്താഴത്തിന് വിഭവങ്ങള്‍ ഒരുക്കി പ്രത്യേകം ക്ഷണിച്ച ഷെഫ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ

നാടന്‍ ചെമ്മീന്‍, കണവ പൊരിച്ചത്, ഉണക്കമീന്‍ തുടങ്ങി സ്വാദിഷ്ടമായ നിരവധി വിഭവങ്ങളാണ് ഷെഫ് മോഹന്‍ലാല്‍ ഒരുക്കിയതെന്ന് സുപ്രിയ പറയുന്നു. ഹാഷ് ടാഗുകളോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. നടന്‍ മാത്രമല്ല , നല്ലൊരു ഷെഫ് കൂടിയാണ് മോഹന്‍ലാല്‍ എന്ന് സാക്ഷ്യപ്പെടുത്തുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. രാത്രി അത്താഴത്തിന് വിഭവങ്ങള്‍ ഒരുക്കി പ്രത്യേകം ക്ഷണിച്ച ഷെഫ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവച്ചു. അദ്ദേഹം നല്ല കുക്കാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അതെ, മോഹന്‍ലാല്‍ എന്ന നടനോളം തന്നെ പാചകത്തിലും മികവു പുലര്‍ത്തുന്നു അദ്ദേഹം എന്നാണ് സുപ്രിയയുടെ മറുപടി.
https://www.facebook.com/Malayalivartha

























