നേരത്തെയിട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു... കമന്റ് പേടിച്ചോ നാട്ടുകാരെ പേടിച്ചോ അല്ല ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശ്യമില്ല!! ആ കുട്ടിയുടെ അറിവില്ലായ്മയായി കണ്ടു ക്ഷമിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവന്‍ ഇതുപോലെ വിലയിരുത്തില്ല; തുറന്നടിച്ച് നടി സാധിക വേണുഗോപാല്‍

കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഇതൊരു അവസരമായി കണ്ടു എന്റെ ജോലിയെ അപമാനിച്ചവര്‍ക്കും എന്റെ വ്യക്ത്വത്തെ ചോദ്യം ചെയ്തവര്‍ക്കും നന്ദി. നാളെ എന്നെ ആരെങ്കിലും പീഡിപ്പിച്ചെന്ന് കേട്ടാല്‍ കൊടി പിടിക്കരുത്, മെഴുകുതിരി കത്തിക്കരുത്. കാരണം ഞാന്‍ അഭിനയത്രി ആണ് ജോലിയുടെ ഭാഗമായി ശരീരം പ്രദര്‍ശന വസ്തു ആക്കുന്നവളാണ്, അതുകൊണ്ടു എന്റെ സമ്മതമില്ലാതെ എന്നെ തൊടാനും പീഡിപ്പിക്കാനും എല്ലാ പീഡകര്‍ക്കും ഞരമ്ബന്മാര്‍ക്കും ഈ കേരളത്തില്‍ അവകാശമുണ്ട്, അധികാരമുണ്ട്. അതുകൊണ്ടു തന്നെ അത്തരക്കാര്‍ ആളാവാന്‍ വേണ്ടി കൊടി പിടിച്ചാല്‍ അതെന്റെ ആത്മാവിന് അപമാനം ആകും. നന്ദി' .- സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് സാധിക കുറിച്ചു. നടിമാരുടെ പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി എത്തുന്നവരുടെ എണ്ണം സമൂഹ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചു വരുകയാണ്. എന്നാല്‍ പല താരങ്ങളും ഇതിനെതിരെ പ്രതികരിക്കാറില്ല.
ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മോശം ഭാഷയില്‍ പ്രതികരിച്ചയാളുടെ മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് സഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. 'നേരത്തെയിട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു. കമന്റ് പേടിച്ചോ നാട്ടുകാരെ പേടിച്ചോ അല്ല ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശ്യമില്ല്യ, അതു കൊണ്ടു മാത്രം. ആരുടെയും ഭാവി കളയാനും, തിരിച്ചും അത് ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്നു. (ആ നമ്ബറില്‍ ആരും വിളിച്ചു ഉപദ്രവിക്കില്ല എന്ന് വിശ്വസിക്കുന്നു.
പശ്ചാത്താപത്തെക്കാള്‍ വലുതായി ഒന്നുമില്ല്യ. അവനവന്റെ തെറ്റ് മനസിലാക്കി അതില്‍ കുറ്റബോധം ഉണ്ടാകുന്നവര്‍ക്കു കൊടുക്കാനുള്ളതാണ് അവസരം. ഈ ചെയ്തത് ആ കുട്ടിയുടെ അറിവില്ലായ്മയായി കണ്ടു ക്ഷമിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഒരു പെണ്ണിനേയും അവന്‍ ഇതുപോലെ വിലയിരുത്തില്ല എന്നും വിശ്വസിക്കുന്നു ?
https://www.facebook.com/Malayalivartha


























