ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്ന് കരുതിയിരുന്നില്ല!! താന്‍ അഭിനയിക്കാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് കുറച്ച് സുഹൃത്തുക്കളോടെ പറഞ്ഞിരുന്നുള്ളൂ... ഇപ്പോള്‍ കോളേജില്‍ എല്ലവരും അറിഞ്ഞു; ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുമ്ബോള്‍ ടെന്‍ഷനുണ്ടായിരുന്നു; മനസ് തുറന്ന് ഇഷാനി

നടന്‍ കൃഷ്ണകുമാറിന് പിന്നാലെ മക്കളും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. രണ്ടുമക്കൾക്ക് പിന്നാലെ മൂന്നമത്തെ മകള്‍ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ മാത്യുവിന്റെ ജോഡിയായാണ് അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കോംപിനേഷനായി കുറച്ച് സീനികളുമുണ്ട്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ, അവരായതിനാല്‍ നല്ല തിരക്കഥയായിരിക്കും എന്നുറപ്പുണ്ട്. താന്‍ അഭിനയിക്കാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് കുറച്ച് സുഹൃത്തുക്കളോടെ പറഞ്ഞിരുന്നുള്ളൂ. ഇപ്പോള്‍ കോളേജില്‍ എല്ലവരും അറിഞ്ഞു.
ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്ന് കരുതിയിരുന്നില്ല. ഒരുപാട് സന്തോഷമുണ്ട്. മമ്മൂട്ടിയുടെ പെയര്‍ ആയല്ല താന്‍ അഭിനയിച്ചിട്ടുള്ളത്. അച്ഛനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു സന്തോഷം. ഈ ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന സന്തോഷവുമുണ്ട്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥ, മമ്മൂട്ടിയുടെ സിനിമ തുടങ്ങിയ കാര്യങ്ങളാണ് തന്നെ ആകര്‍ഷിച്ചത്. തന്നെ തിരഞ്ഞെടുക്കുമെന്നൊന്നും കരുതിയിരുന്നില്ല. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുമ്ബോള്‍ ടെന്‍ഷനുണ്ടായിരുന്നു. സ്‌ക്രീനില്‍ എങ്ങനെയൊക്കെയായിരിക്കും താന്‍ വരുന്നതെന്ന തരത്തിലുള്ള ചിന്തയുണ്ടായിരുന്നു. എല്ലാവരും വളരെ കൂളായി ഇടപഴകിയതോടെ താനും കംഫര്‍ട്ടാവുകയായിരുന്നു. ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ചെയ്തത്. സൗഹൃദത്തോടെയാണ് മമ്മൂക്കയും പെരുമാറിയത്. കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അവിടെ എങ്ങനെ പെരുമാറണമെന്ന കാര്യത്തെക്കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ല സിനിമയായിരിക്കും ഇത് ചെയ്യണമെന്നായിരുന്നു അഹാന പറഞ്ഞതെന്നും ഇഷാനി പറയുന്നു.
നേരത്തെയും സിനിമയിലേക്കുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് ഇഷാനി പറയുന്നു. പഠനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഈ സിനിമയിലേക്ക് അവസരം ലഭിച്ചപ്പോഴും ഇത് ചെയ്യാന്‍ പറ്റുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു അലട്ടിയത്. കോളേജിലെ ക്ലാസും അറ്റന്‍ഡന്‍സുമൊക്കെയായി ഡേറ്റ് പ്രശ്‌നമുണ്ടാവുമോയെന്നൊക്കെയുള്ള ആശങ്കയായിരുന്നു. താന്‍ അഭിനയിക്കുന്നതിന്റെ വീഡിയോ അയച്ചുകൊടുത്തതിന് പിന്നാലെയായാണ് അവര്‍ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.
മൂത്ത മകളായ അഹാന കൃഷ്ണ സിനിമയില്‍ സജീവമാണ്. അഹാനയ്ക്ക് പിന്നാലെ കുഞ്ഞനിയത്തിയായ ഹന്‍സികയും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരുന്നു. അഹാന നായികയായി എത്തിയ ലൂക്കയില്‍ ചേച്ചിയുടെ ബാല്യകാല വേഷമായിരുന്നു ഹന്‍സിക അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha


























