മഞ്ജു വാരിയർ ബോളിവുഡിലേക്കോ? കൂട്ടുകാരിയുടെ ഡിസൈനിൽ സുന്ദരിയായി ലേഡി സൂപ്പർ സ്റ്റാർ... വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സുഹൃത്തും നടിയുമായ പൂർണ്ണിമ ഇന്ദർജിത്തിന്റെ ഡിസൈനിൽ അതി സുന്ദരിയായി ലേഡി സൂപ്പർ സ്റ്റാർ. പൂർണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജു ധരിച്ചിരിക്കുന്നത്. താരത്തിന്റെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .
പ്രാണയുടെ ഔദ്യോഗിക പേജിലായിരുന്നു ചിത്രങ്ങൾ പുറത്തുവിട്ടത്. വയലറ്റ് കളർ കോമ്പിനേഷനിലുള്ള ഡിസൈനർ സ്കേട്ടും ടോപ്പും ഓവർക്കോട്ടുമണിഞ്ഞ് മെലിഞ്ഞ് സുന്ദരിയായി പൂർണ്ണിമയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണിത്. മുംബൈ ചലച്ചിത്രമേളയിൽ ‘മൂത്തോന്റെ’ പ്രദർശനം കാണാനെത്തിയതാണ് മഞ്ജുവും പൂർണ്ണിമയും. സുഹൃത്ത് ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകർ ഒരു നിമിഷം ചിന്തിക്കും മലയാളത്തിൽ നിന്നും മഞ്ജു ബോളിവുഡിലേക്ക് തിരിഞ്ഞോ എന്ന്. സൂപ്പർഹിറ്റ് അസുരനാണ് മഞ്ജുവിന്റെ പുതിയ ചിത്രം.
https://www.facebook.com/Malayalivartha


























