സിനിമ കിട്ടാന്‍ വേണ്ടി ഡബിങ് ചെയ്തു തുടങ്ങി!! ആദ്യ കാലത്ത് സിനിമ ആഗ്രഹിച്ചപ്പോൾ അവസരങ്ങൾ കിട്ടിയത് സീരിയലുകളിലായിരുന്നു... ഏഴ് വര്‍ഷം സിനിമയില്‍ നിന്നു വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു... പക്ഷെ!! സിനിമക്കാരന്‍ ആകാന്‍ ആഗ്രഹിച്ച മിഥുന്‍ പിന്നെ ദുബായിക്കാരാനായി മാറി... പറുദീസയിലേക്ക് തള്ളിവിട്ടത് നൈല കാരണമാണ്; വെളിപ്പെടുത്തലുമായി മിഥുന്‍ രമേശ്

ടെലിവിഷൻ അവതാരകനായി എത്തുന്ന താരങ്ങളോട് നമുക്ക് ഒരു പ്രത്യേക ആരാധനയാണ്. രഞ്ജിനി, ആര്യ, അശ്വതി, അങ്ങനെ നീണ്ടുപോകും പ്രേക്ഷകർക്ക് പ്രിയമുള്ള അവതാരകരുടെ ലിസ്റ്റുകൾ. സ്ത്രീകൾക്ക് മാത്രമല്ല അവതാരക വേഷത്തിൽ തിളങ്ങാൻ സാധിക്കുക എന്ന് തെളിയിച്ച വ്യക്തിയാണ് മിഥുൻ രമേശ്. അഭിനയ മോഹവുമായി എത്തിയ മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിൻറെ അവതരണ ശൈലി തന്നെയാണ് പ്രിയം. കാരണം, ഒരു പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ രമേശ് ഇപ്പോൾ ആ ഷോയുടെ അവിഭാജ്യഘടകമായി തന്നെ മാറിയിരിക്കുന്നു. സീരിയൽ താരവും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി തിളങ്ങുമ്പോഴും താരത്തിന്റെ അഭിനയ അഭിനിവേശം കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ സിനിമക്കാരന്‍ ആകാന്‍ ആഗ്രഹിച്ച തന്റയെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രമായിരുന്നു മിഥുന്റെ കരിയറില്‍ വഴിത്തിരിവായത് ഈ ചിത്രം മിനിസ്ക്രീനിലേയ്ക്കുളള വഴി തുറക്കുകയായിരുന്നു. മിനിസ്ക്രീനില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും തന്റയെ മനസ്സില്‍ സിനിമ തന്നെയായിരുന്നു. സിനിമ കിട്ടാന്‍ വേണ്ടിയാണ് ഡബിങ് ചെയ്തു തുടങ്ങിയത്.
നാലഞ്ച് ഇംഗ്ലീഷ് ചിത്രങ്ങള്‍ ഡബിങ് ചെയ്തിരുന്നു. സിനിമയിലേയ്ക്കുളള ചുവട് പടിയായിരുന്നു ഡബിങ്. ഡബ് ചെയ്ത ഇറങ്ങുമ്ബോള്‍ ഡയറക്ടറോട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു. കമല്‍ സാര്‍, പ്രിയദര്‍ശന്‍ സാര്‍, സിദ്ദിഖ് എന്നിവരെയൊക്കെ ഡബിങ്ങ് വഴിയാണ് പരിചയപ്പെട്ടത്. ആദ്യ കാലത്ത് സിനിമ ആഗ്രഹിച്ചിട്ട് സീരിയലുകളിലാണ് അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ വെട്ടവും റണ്‍വേയും കഴിഞ്ഞപ്പോള്‍ ഒരുപാട് പുതിയ ചിത്രങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ സമയം ആരും വിളിച്ചില്ല. ഏഴ് വര്‍ഷം സിനിമയില്‍ നിന്നു വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയം. റേഡിയോ സ്റ്റേഷന്റെ വാര്‍ഷിക പരിപാടിയില്‍ അതിഥിയായി എത്തിയത് സംവിധായകന്‍ ജോഷി സാറായിരുന്നു.
നീ ഇപ്പോള്‍ സിനിമ ഒന്നും ചെയ്യുന്നില്ലേ എന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ ചാന്‍സ് നല്‍കുകയായിരുന്നു. അങ്ങനെ അഭിനയിച്ച ചിത്രമാണ് സെവന്‍സ്. അതിനു ശേഷം കാര്യാമായ ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഏഷ്യാനെറ്റില്‍ ലിറ്റില്‍ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായില്‍ പുതിയതായി തുടങ്ങാന്‍ പോകുന്ന എഫ്‌എം സ്റ്റേഷനിലേയ്ക്ക് ഇന്റര്‍വ്യൂവിന വിളിക്കുന്നത്. എന്നാല്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല എന്നെ കിട്ടാതെ വന്നപ്പോള്‍ അവര്‍ വീട്ടിലേയ്ക്ക് വിളിക്കുകയായിരുന്നു. അങ്ങനെ വീട്ടുകാര്‍ പറഞ്ഞു ഈ ജോലിക്ക് പോകണമെന്ന്. അങ്ങനെയാണ് ദുബായിയില്‍ എത്തുന്നത്. ഇപ്പോള്‍ 16 വര്‍ഷമായി ദുബായിലാണ്. നൈല ആണ് എന്റെ പേര് ആദ്യമായി എഫ്‌എമ്മിലേക്ക് നിര്‍ദ്ദേശിച്ചത്. ഞാന്‍ ഇടയ്ക്ക് പറയാറുണ്ട്, എന്നെ ഈ പറുദീസയിലേക്ക് തള്ളിവിട്ടതിന് നൈലയോട് പ്രത്യേകമായ നന്ദി ഉണ്ടെന്ന്.
https://www.facebook.com/Malayalivartha


























