തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ട്. കൗമാര കാലത്ത് സുന്ദരിയായി കാണാനും അംഗീകരിക്കപ്പെട്ടുവെന്ന് തോന്നാനും വളരെയധികം സമ്മര്‍ദം അനുഭവിക്കേണ്ടി വന്നു.. ഇത് എല്ലാ ട്രോളന്മാര്‍ക്കും വേണ്ടിയാണ്... കൗമാരകാലത്തെ ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി

എല്ലാ ട്രോളന്മാര്‍ക്കും വേണ്ടിയാണ് ചിത്രമെന്ന് പരിഹാസ രൂപേണ സമീറ എഴുതിയിട്ടുണ്ട്. മുന്‍പ് ഗര്‍ഭകാല ചിത്രങ്ങള്‍ സമീറ ഷെയര്‍ ചെയ്തപ്പോള്‍ പലപ്പോഴും ട്രോളുകളാക്കി മാറ്റിയിരുന്നു. ഇത് മുന്നില്‍ കണ്ടാണ് താരം ഇങ്ങനെ എഴുതിയത്. 'തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ട്. കൗമാര കാലത്ത് സുന്ദരിയായി കാണാനും അംഗീകരിക്കപ്പെട്ടുവെന്ന് തോന്നാനും വളരെയധികം സമ്മര്‍ദം അനുഭവിക്കേണ്ടി വന്നു. ഇന്ന് രണ്ട് കുട്ടികളും ഭര്‍ത്താവും എന്നെ എന്നെയായിട്ട് തന്നെ സ്‌നേഹിക്കുന്നു'. സമീറ കുറിച്ചു. നിരവധി താരങ്ങള്‍ അവരുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ചിലരുടെ ചിത്രങ്ങള്‍ കണ്ടാല്‍ തിരിച്ചറിയുക തന്നെ പ്രയാസം ആണ്. ഇപ്പോഴിതാ നടി സമീറ റെഡ്ഡി തന്റെ കൗമാര കാലത്തെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























