ആ രോഗം പിടിപ്പെട്ടതോടെ ജീവിതം വിരസമായി തോന്നി... നിരവധി തവണ ആത്മഹത്യയ്ക്ക് തയാറായി!! പിന്നെ മരുന്നിലൂടേയും സൈക്കോതെറാപ്പിയിലൂടേയുമാണ് കരകയറിയത്; ജീവിതത്തില്‍ നേരിട്ട ചില വെല്ലുവിളികള്‍ തുറന്നു പറഞ്ഞു ഇല്യാന ഡിക്രൂസ്

നിരവധി തവണ ആത്മഹത്യയ്ക്ക് തയാറായിട്ടുണ്ടെന്നും വിഷാദ രോഗത്തിന് അടിമപ്പെട്ടുവെന്നും ആത്മഹത്യയെ കുറിച്ച് നിരന്തരം ചിന്തിച്ചിരുന്നതായും ഇല്യാന പറയുന്നു. ജീവിതം വിരസമായി തോന്നി. മരുന്നിലൂടേയും സൈക്കോതെറാപ്പിയിലൂടേയുമാണ് കരകയറിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഏറെ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരു പോലെ ശ്രദ്ധിക്കപ്പെട്ട ഇല്യാന 2006 ല്‍, ദേവദാസ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. തന്റെ ജീവിതത്തില്‍ നേരിട്ട ചില വെല്ലുവിളികള്‍ തുറന്നു പറഞ്ഞു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
https://www.facebook.com/Malayalivartha


























