അമൃത സുരേഷും മകള്‍ അവന്തികയും പാട്ട് പാടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ക്കൊപ്പം പൊടിപൊടിച്ച് പിറന്നാള്‍ ആഘോഷം; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവന്തികയുടെ പിറന്നാള്‍ ആഘോഷിച്ചത്. വണ്ടര്‍ ലായിലെക്കുള്ള യാത്ര കുട്ടികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. ഡ്രാഗണ്‍ ട്വിസ്റ്റര്‍ ക്യാറ്റര്‍പില്ലര്‍ റൈഡ്, മ്യൂസിക്കല്‍ റൈഡ് തുടങ്ങിയ നിരവധി സവാരികള്‍ എല്ലാം കുട്ടികളെ കൂടുതല്‍ ആഘോഷത്തിമര്‍പ്പിലാക്കി. ആദ്യമായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് കാണുന്ന കൗതുവും സന്തോഷവും എല്ലാം കുട്ടികളിലുമുണ്ടായിരുന്നു. അമൃത സുരേഷും മകള്‍ അവന്തികയും പാട്ട് പാടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചു. ഒരു പകല്‍ മുഴുവന്‍ ഇവര്‍ കുട്ടികള്‍ക്കൊപ്പം വണ്ടര്‍ ലാ അമ്യുസ്‌മെന്റ്‌റ് പാര്‍ക്കില്‍ ചെലവിട്ടതിനു ശേഷമാണ് തിരികെ മടങ്ങിയത്. സിനിമ താരങ്ങളുടെയും അവരുടെ മക്കളുടെയും പിറന്നാള്‍ ഗംഭിരമായിട്ടാണ് ആഘോഷിക്കപ്പെടാറുള്ളത്. എന്നാല്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പിറന്നാള്‍ ആഘോഷിക്കുകയാണ് ഗായിക അമൃത സുരേഷ്. കഴിഞ്ഞ മാസമായിരുന്നുഅമൃത സുരേഷും മകള്‍ അവന്തികയും പാട്ട് പാടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചു മകളായ അവന്തികയുടെ ജന്മദിനം.
https://www.facebook.com/Malayalivartha


























