പച്ചവെള്ളം മാത്രം കുടിച്ച് ദിവസങ്ങള്‍ തള്ളിനീക്കിയ ഭൂതകാലദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തവേ വികാരാധീനയായി കസബ നായിക
മമ്മൂട്ടിച്ചിത്രം കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് നടി നേഹ സക്സേനയെ അറിയാം.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വേദന നിറഞ്ഞ തന്റെ ഭൂതകാലവും സിനിമയിലേക്കെത്തിയതുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് നേഹ. അഭിമുഖത്തില്‍ കരഞ്ഞും ഇടറിയും വികാരാധീനയായാണ് താരം സംസാരിക്കുന്നത്.
അച്ഛനെ ഒന്ന് കാണാന്‍ പോലും വിധി അനുവദിച്ചില്ല. നേഹ ജനിക്കും മുന്‍പേ ഒരു അപകടത്തില്‍ പെട്ട് ആയിരുന്നു അച്ഛന്റെ മരണം.
അമ്മയും താനും മാത്രമുള്ള വീട്ടില്‍ കുടുംബനാഥന്മാര് ആരും ഇല്ലായിരുന്നു. അമ്മയായിരുന്നു ബലം. ചെറുപ്പത്തില്‍ ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്ന ഒന്‍പതു ദിവസക്കാലം അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പറഞ്ഞപ്പോള്‍ നേഹയുടെ തൊണ്ടയിടറി.
മുതിര്‍ന്നപ്പോള്‍ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു സന്തോഷം. നടിയാകുന്നതില്‍ അമ്മക്ക് താത്പര്യം ഇല്ലായിരുന്നു. മോഡലിങ്ങിലേക്കെത്തിയത് അമ്മ അറിയാതെയാണ്.
ജീവിതത്തില്‍ വിജയിക്കാന്‍ കുറുക്കുവഴികള്‍ തേടിയിട്ടില്ല. ഒരുപാട് കഠിനാദ്ധ്വാനം ചെയ്തു. ഇപ്പോള്‍ എനിക്ക് എല്ലാം ഉണ്ട്. എന്റെ കുടുംബത്തില്‍ ദൈവാനുഗ്രഹമുണ്ട്. അമ്മയാണ് എനിക്കെല്ലാം. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നും പഞ്ചാബ് സ്വദേശിയായ നേഹ പറയുന്നു.
https://www.facebook.com/Malayalivartha