Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുടര്‍ച്ചയായി നമ്മുടെ മുഖം തന്നെ പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുന്നത് ബോറഡി ആവാറുണ്ട് ... ഇത് എത്രനാള്‍ കൊണ്ട് പോവുമെന്ന കാര്യത്തെ കുറിച്ചും അറിയില്ല; അഭിനയത്തെക്കാൾ താത്പര്യം മറ്റൊന്നിനോട്... മനസ് തുറന്ന് സൗബിൻ

11 NOVEMBER 2019 02:30 PM IST
മലയാളി വാര്‍ത്ത

അഭിനയത്തേക്കാള്‍ താല്‍പര്യമുള്ളത് സംവിധാനത്തിലാണെന്നാണ് നടന്‍ സൗബിന്‍ ഷാഹിര്‍പറയുന്നത്. അഭിനയിക്കുന്ന ചില സിനിമ ഇഷ്ടപ്പെടും. ചില രംഗങ്ങള്‍ താരങ്ങള്‍ അവതരിപ്പിക്കുമ്ബോള്‍ അയ്യോ എന്ന് തോന്നി പോകും. അതുപോലെ തുടര്‍ച്ചയായി നമ്മുടെ മുഖം തന്നെ പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുന്നത് ബോറഡി ആവാറുണ്ട് . ഇത് എത്രനാള്‍ കൊണ്ട് പോവുമെന്ന കാര്യത്തെ കുറിച്ചും അറിയില്ല. പോവുന്ന അത്രയും പോവട്ടെ സൗബിന്‍ പറഞ്ഞു. ടനായും സംവിധായകനായും കോമഡി താരമായും സഹനടനായും വില്ലനായുമൊക്കെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് സൗബിന്‍ ഷാഹിര്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും താരത്തിന് ലഭിച്ചിരുന്നു.

പറവയ്ക്ക് ശേഷം മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സൗബിന്‍ ഇപ്പോള്‍. മമ്മൂട്ടിയെ നായകനാക്കിയാണ് സൗബിന്‍ അടുത്ത ചിത്രം ഒരുക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ചും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചു തുറന്ന് പറയുകയാണ് സൗബിന്‍ ഷാഹിര്‍. ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് പറവ ആയിരുന്നില്ല. പണി പാളി എന്ന സിനിമയായിരുന്നു ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ചെറുകഥ എന്ന ടൈറ്റിലിലേക്ക് മാറ്റുകയായിരുന്നു. ഈ സിനിമ ആദ്യം ചെയ്താല്‍ എങ്ങനെ ഇരിക്കുമെന്ന് ഞാന്‍ തന്നെ ചിന്തിച്ചിരുന്നു. ചെറുകഥ എന്റെ സ്വപ്‌നമാണ്. മൈന്‍ഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ചിത്രമാണ്. ഇത് എടുക്കുന്നതിന് മുന്‍പ് വലിയൊരു ചിത്രം ഉണ്ടാക്കി കാണിക്കണമെന്ന് വിചാരിച്ചാണ് പറവ എടുത്തത്. ചെറുകഥ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിക്കുന്നത്. സിനിമ ചെയ്യാമെന്ന് സംസാരിച്ചിട്ടേ ഉള്ളു. അത് എന്ന് ചെയ്യും എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരിക്കല്‍ സഫലമാവുമെന്നാണ് താരം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (14 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (26 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (32 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (36 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (56 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends