നാലു വയസുകാരന് ആന്റി എന്നു വിളിച്ചത് പിടിച്ചില്ലെന്നും കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്മാരാണെന്നും സ്വര, നടിക്കെതിരെ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം
സണ്‍ ഓഫ് അബിഷ് എന്ന ഷോയില്‍ നടി സ്വര ഭാസ്കര്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ നടിക്ക് പുലിവാലായിരിക്കുകയാണ്. നാലു വയസുള്ള കുട്ടി ആന്റി എന്നു വിളിച്ചത് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചുവെന്ന് ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് കുട്ടി സ്വരയെ ആന്റി എന്നു വിളിച്ചത്. ഇതു തന്നെ വല്ലാതെ ചൊടിപ്പിച്ചെങ്കിലും താന്‍ കുട്ടിയെ ശകാരിച്ചില്ലെന്ന് സ്വര പറയുന്നു. എന്നാല്‍ കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്മാരാണെന്ന് സ്വര അഭിപ്രായപ്പെടുകയും ചെയ്തു.
അതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ സ്വരയ്ക്കെതിരെ തിരിഞ്ഞു. സ്വര ആന്റി എന്ന ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എന്തായാലും നടിക്കെതിരെ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന എന്‍ജിഒ ബാലാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha