Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

സ്ത്രീവേഷത്തിൽ എത്തിയ മഹാനടനെ കണ്ട് അമ്പരന്ന് ആരാധകർ!! ചില സാഹചര്യങ്ങൾ കൊണ്ട് സ്ത്രൈണത വേഷത്തിലേക്ക് മാറേണ്ടിവരുന്നു; കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രതിഭയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ..

13 NOVEMBER 2019 10:59 AM IST
മലയാളി വാര്‍ത്ത

എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ. പൂർണമായും കഥാപാത്രങ്ങൾക്കിണങ്ങുന്ന വേഷപ്പകർച്ച.ആ മഹാനടന് പകരം വയ്ക്കാൻ മലയാളക്കരയ്ക് മറ്റൊരു പ്രതിഭ ഇല്ല. അതാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് കുടുംബനാഥനായും ചോരത്തിളപ്പുള്ള യുവാവായും പൊലീസുകാരനായും എന്നുവേണ്ട ഒട്ടേറെ വേഷങ്ങൾ കെട്ടിയാടി. ഇന്നും ഡേറ്റില്ലാത്ത നടനായി ഈ വയസിലും തുടരുന്നത് ആ മനുഷ്യന്‍ സിനിമയോട് കാണിച്ച സമർപ്പണം ഒന്നുകൊണ്ട് മാത്രമാണ്. ഇപ്പോൾ ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ പുറത്തിറങ്ങുന്ന ചിത്രമാണ് മാമാങ്കം.മാമാങ്കത്തിൽ മൂന്നു വേഷപ്പകർച്ചകൾ മമ്മൂട്ടി ചെയ്യുന്നുണ്ടന്നാണ് അറിയാൻ കഴിയുന്നത്.

അതിൽ ഒന്ന് സ്ത്രീ വേഷത്തിൽ. എത്രയും പൗരുഷമുള്ളയാൾ സ്ത്രീവേഷമണിയുമ്പോൾ അത് പ്രേക്ഷകർക്ക് ഒരു പുതുമയായിരിക്കും.ഇതിന് മുൻപ് മമ്മൂട്ടി ഒരു സ്ത്രീ വേഷം കെട്ടിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നു. എന്നാൽ എന്തിന് വേണ്ടി എടുത്ത ചിത്രമാണതെന്ന് വ്യക്തമല്ലായിരുന്നു..എന്നാൽ ഇപ്പോൾ മാമാങ്കം ചിത്രത്തിൽ താൻ ഒരു സ്ത്രീ കഥാപാത്രം ചെയ്യുന്നുണ്ടന്ന് മമ്മൂട്ടി തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത്രയും പൗരുഷമുള്ളയാൾ സ്ത്രീ വേഷം ചെയ്തപ്പോൾ എന്ത് തോന്നിയെന്ന ചോദ്യത്തിന്,മാമാങ്കം രണ്ടു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നതെന്നും അതിൽ ഒരു ഭാഗത്താണ് ഈ രംഗം വരുന്നതെന്നും,ചില സാഹചര്യങ്ങൾ കൊണ്ട് സ്ത്രൈണത വേഷത്തിലേക്ക് മാറേണ്ടിവരുന്നു വെന്നും മമ്മൂട്ടി മറുപടി നൽകുന്നത്.കഥ മുഴുവനായും പറഞ്ഞാൽ പിന്നെ സിനിമ കാണുമ്പോൾ പുതുമ ഇല്ലന്നും ,ബാക്കി ഉത്തരം സിനിമയിൽ ഉണ്ടന്നും അദ്ദേഹം പറഞ്ഞു.മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. നിമിഷ നേരം കൊണ്ട് ഇത് ട്രെന്റിങായി മാറുകയും ചെയ്തു.മാമാങ്കത്തിൽ ഒരു സ്ത്രീ വേഷത്തിൽ മമ്മൂട്ടിയെ കാണുമ്പോൾ കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രതിഭയോട് ബഹുമാനം തോന്നുന്നു. മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തുവെക്കാൻ കൈനിറയെ കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ്.

മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ് മാമാങ്കമെന്നാണ് സൂചനകള്‍ പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുത്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 12-ന് ചിത്രം പുറത്തിറങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (8 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (12 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (20 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (36 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends