ലീഡ് ഉയർത്താനാകാതെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് നിരാശ... 11 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തും, 10 പോയിന്റുള്ള ഡോർട്ട്മുണ്ട് ഏഴാം സ്ഥാനത്തും...

ആദ്യ പകുതിയിൽ കളം നിറഞ്ഞുകളിച്ചിട്ടും ലീഡ് ഉയർത്താനാകാതെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് നിരാശ. ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ മത്സരമാണ് ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ 11 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തും, 10 പോയിന്റുള്ള ഡോർട്ട്മുണ്ട് ഏഴാം സ്ഥാനത്തുമാണ്. ആദ്യ പകുതിയിൽ ആഴ്സണലിനായിരുന്നു സമ്പൂർണ ആധിപത്യം.
ന്യൂകാസിലിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ ആറ് മാറ്റങ്ങളുമായാണ് ഇത്തവണ ആഴ്സണൽ ഇറങ്ങിയത്. ആദ്യ പതിനൊന്നിൽ ഇടം പിടിച്ച വിക്ടർ ഗ്യോകെറസാണ് ലീഡ് ഗോൾ നേടിയത്.
പിന്നീട് ക്രിസ്റ്റോസ് സോളിസ്, നോനി മദുവെക്കെ, ഡെക്ലാൻ റൈസ് എന്നിവർക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ ഡോർട്ട്മുണ്ട് താരം മാക്സിമിലിയൻ ബെയറിന്റെ ഗോളിൽ മത്സരം സമനിലയിലെത്തി.
ജോയാൻ ഗാഡുവാണ് സമനില ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ ഗോളാക്കാനാകാത്തതാണ് ആഴ്സണലിന് തിരിച്ചടിയായി മാറിയത്.
"
https://www.facebook.com/Malayalivartha

























