Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം... നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു... നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല!! കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്; നടി ആക്രമിക്കപ്പെട്ട കേസില്‍ മറുപടിയുമായി ലാല്‍ജോസ്

13 NOVEMBER 2019 01:18 PM IST
മലയാളി വാര്‍ത്ത

ഒരാളെ കോടതി വിധിക്കുമ്ബോള്‍ മാത്രമേ പ്രതി എന്ന് വിളിക്കാവൂ എന്നും ലാല്‍ജോസ് പറയുന്നു. മൂത്ത മകനായിട്ടാണ് ദിലീപിന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത്. അങ്ങനെയുളള ഞാന്‍ പറയുന്നതാണോ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകള്‍ അവനെ പറ്റി പറയുന്നതാണോ വിശ്വസിക്കേണ്ടത്. ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ എന്ത് പറഞ്ഞാലും ജനം അവര്‍ക്കിഷ്ടമുളളത് വിശ്വസിക്കുമെന്നും ഇനി കോടതി പറയട്ടെയെന്നും ലാല്‍ജോസ് പറഞ്ഞു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരുള്‍പ്പെട്ടതില്‍ പ്രതികരണവുമായി എത്തിരിക്കുകയാണ്

സംവിധായകന്‍ ലാല്‍ജോസ്. അവന്‍ അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം വിശ്വസിക്കുന്നുവെന്ന് ലാല്‍ജോസ് പറയുന്നത്. ആ വിഷയം ഉണ്ടായപ്പോള്‍ എഴുതിയ ഫേസ്ബുക്ക് നോട്ട് മാത്രമാണ് എന്റതെതായി വന്നിട്ടുളളത്. കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അര്‍ത്ഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാന്‍ അതില്‍ എഴുതിയത്. അവന്‍ അത് ചെയ്തിട്ടില്ലായെന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നു.അത്‌കൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ കഴിയുന്നതും. ആരോപണം ഉന്നയിക്കുന്ന നടിയോട് എന്ത് സമീപനമാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി സംവിധായകന്‍ നല്‍കിയിരുന്നു. നൂറ് ശതമാനവും ദിലീപ് അത് ചെയ്തിട്ടില്ല എന്നറിയുമ്ബോള്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ കൂടി തിരിച്ചറിയാന്‍ അത് ഞാന്‍ പറയേണ്ടേ? അവരെയും കൂടി ബോധ്യപ്പെടുത്താനാണത്. കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും ഒരു ഘട്ടത്തിലും ആ നിലപാട് മാറ്റില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീപും ലാല്‍ജോസും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ആദ്യമായി എത്തിയത്. പിന്നീട് അഞ്ചിലധികം ചിത്രങ്ങളാണ് ഇവരുടെതായി പുറത്തിറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (9 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (13 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (21 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (37 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends