ഇതാണോ നിങ്ങളുടെ ധർമം,കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കരുത്; തോറ്റുകൊടുക്കാൻ തയ്യാറല്ലെന്നു അതുൽ ശ്രീവ
M80 മൂസയിലെ റിസ്വാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അതുൽ ശ്രീവയ്ക്കെതിരെ ജൂനിയർ വിദ്യാർത്ഥിയെ ആക്രമിച്ചു എന്നാരോപിച്ചു കേസ് ചാർജ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ കേസിൽ തന്നെ കോടതി വെറുതെ വിട്ടു എന്ന് വ്യക്തമാക്കി താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്. യാത്ര ഇവിടെ തുടങ്ങിയിട്ടേ ഉള്ളൂ എന്നും തൻ തോറ്റു കൊടുക്കാൻ തയ്യാറല്ല എന്നും അതുൽ ശ്രീവ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഈ കേസ് നഷ്ടമാക്കിയത് നിരവധി അവസരങ്ങളെയാണ്. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറല്ല. തന്റെ യാത്ര ഇവിടെ തുടങ്ങിയിട്ടേ ഉള്ളു എന്നും താരം പറഞ്ഞു.
സോഷ്യൽ മീഡിയാൽ എപ്പോഴും ഉറ്റു നോക്കുന്ന ജീവിതെങ്ങളാണ് താരങ്ങളുടേത്. ഇവരുടെ സ്വകാര്യതകളും പൊതു ഇടങ്ങളിലെ സാന്നിധ്യവുമെല്ലാം എപ്പോഴും വൈറൽ വാർത്തകളാണ്. ഒരു താരത്തിന്റെ ഉയർച്ചക്കും താഴ്ചക്കും എല്ലാം സോഷ്യൽ മീഡിയകൾ കാരണമാകാറുണ്ട്. അതുൽ ശ്രീവയും ഇത്തരത്തിൽ സോഷ്യൽ മീഡിയയുടെ വിചാരണയ്ക്ക് ഇരയായ വ്യക്തിയാണ്. ഗുരുവായൂരപ്പൻ കോളേജിലെ ഗുണ്ടാ തലവൻ അറസ്റ്റിൽ എന്ന ഹാഷ്ടാഗോടെ ആഘോഷിക്കപെട്ട വാർത്തയായിരുന്നു അതുൽ ശ്രീവയുടെയും.. ഇത് തന്റെ അവസരങ്ങൾ നഷ്ടമാക്കി എന്നും വസ്തുതകൾ അറിയാതെ ഒരു വ്യക്തിയെ ഇങ്ങനെ വേട്ടയാടരുത് എന്നും താരം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. വിഷമഘട്ടത്തിൽ കൂടെ നിന്ന കുടുംബത്തോടും സുഹൃത്തുക്കളോടും അതുൽ ശ്രീവയ്ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റിനോടും ഉള്ള തന്റെ കടപ്പാടും താരം പങ്കുവെയ്ക്കുന്നു.നിങ്ങൾ ആദ്യം നന്നാവൂ,എന്നിട്ടു തുടങ്ങു കുട്ടികളുടെ മനസ്സിൽ വിഷം കുത്തിവെക്കുന്ന പരിപാടി.. എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha