മഹാലക്ഷ്മിയുടെ വിവാഹത്തിൽ തിളങ്ങിയ താരപുത്രിയെ മനസിലായോ? അമ്മയ്ക്ക് ശേഷം ഇനി മകളും സിനിമയിലേക്കോ? ഏറ്റെടുത്ത് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചതയായ നടിയാണ് മഹാലക്ഷ്മി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. നിര്‍മല്‍ കൃഷ്ണയാണ് വരന്‍. സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ഈ താര വിവാഹത്തില്‍ അതിഥികളായി എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ് നടിയുടെ വിവാഹത്തിൽ തിളങ്ങിയ താരവും താരപുത്രിയും. അത് മറ്റാരുമല്ല നടി വിന്ദുജ മേനോനും മകളുമായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. വീഡിയോ വൈറലായതോടെ താരത്തിന്റെ മകളും ഇനി സിനിമയിലേക്കെത്തുന്നുണ്ടോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. വിന്ദുജ മേനോനെ കൂടാതെ ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നു നിരവധി പേര്‍ വിവാഹത്തിന് എത്തിയിരുന്നു..
യുവജനോത്സവ വേദിയില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. മികച്ച നര്‍ത്തകി കൂടിയാണ് മഹാലക്ഷ്മി. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്‍, തിലകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലും വേഷമിട്ടു. പിന്നീടാണ് മിനി സ്‌ക്രീന്‍ രംഗത്ത് സജീവമാകുന്നത്.
https://www.facebook.com/Malayalivartha


























